കോട്ടയത്ത് 23 കാരി തൂങ്ങിമരിച്ച സംഭവം: ഭർത്താവ് കൊലപ്പെടുത്തിയതെന്ന് ആരോപണം

കോട്ടയത്ത് യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് ആരോപണം. കോതനല്ലൂര്‍ തുവാനിസായ്ക്ക് സമീപം താമസിക്കുന്ന വട്ടപ്പറമ്പില്‍ അനീഷിന്റെ ഭാര്യ പ്രജിത (23) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അനീഷ് പ്രജിതയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഫോൺ തല്ലിപ്പൊട്ടിച്ചിട്ടുണ്ടെന്നും പ്രജിതയുടെ ബന്ധുക്കൾ പറഞ്ഞു.

ALSO READ: വ്യായാമത്തിനിടെ വ്യവസായിക്ക് ഹൃദയാഘാതം; രക്ഷകനായി സ്മാർട്ട് വാച്ച്

മദ്യപിച്ചെത്തിയ അനീഷ് സ്ഥിരം പ്രജിതയെ ഉപദ്രവിക്കാറുള്ളതായി പ്രജിത പറഞ്ഞിരുന്നെന്ന് സഹോദരൻ പ്രവീൺ പറഞ്ഞു. ചൊവ്വാഴ്ച രാത്രി 10.30 ന് ജോലി കഴിഞ്ഞു തിരിച്ചെത്തിയ അനീഷ് പ്രജിതയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. അതേസമയം  മരിക്കുന്നതിന്റെ തലേ ദിവസം പ്രജിത കല്ലമ്പലത്തെ സ്വന്തം വീട്ടിൽ പോയിരുന്നു.

ALSO READ: സ്വർണം ലാഭത്തോടെ വാങ്ങാം; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

ഒന്നര വർഷം മുൻപാണ് അനീഷും പ്രജിതയും വിവാഹിതരായത്. മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അനീഷിനെ സംശയമുണ്ടെന്നും, അനീഷ് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിച്ചതാവാനാണ് സാധ്യത എന്നും പ്രജിതയുടെ ബന്ധുക്കൾ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News