അസഫാക് മോഷണക്കേസിലും പ്രതി, ഒന്നരവർഷം മുൻപ് കേരളത്തിൽ എത്തി, വിവിധ ജോലികൾ വിവിധയിടങ്ങൾ: പ്രതിയുടെ പശ്ചാത്തലം ഇങ്ങനെ

ആലുവയിലെ അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ അസഫാക് ആലം കേരളത്തിൽ എത്തിയത് ഒന്നര വർഷങ്ങൾക്ക് മുൻപെന്ന് പൊലീസ്. വിവിധയിടങ്ങളിൽ നിർമ്മാണ തൊഴിലാളിയായും മറ്റും ജോലി ചെയ്ത ഇയാൾ ഒരു മൊബൈൽ ഫോൺ മോഷണക്കേസിലെ പ്രതി കൂടിയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർത്ഥിയുടെ മരണം; പ്രതി ആണ്‍സണ് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്ന് എംവിഡി

പ്രതി അസ്ഫാഖ് ആലം തനിച്ചാണ് കൊലപാതകം നടത്തിയത് എന്ന് ആലുവ റൂറൽ എസ്പി വിവേക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് കൃത്യമായ അന്വേഷണം നടത്തിയെന്നും, പ്രതിയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി കസ്റ്റഡിയിലുണ്ട് അയാൾക്ക് കുറ്റത്തിൽ പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്നും വിവേക് കുമാർ പറഞ്ഞു.

ALSO READ: വിയ്യൂരിൽ ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷ്ടാക്കൾ പിടിയിൽ

അതേസമയം, കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം രാവിലെ എട്ടുമുതൽ തായിക്കാട്ടുകര എൽ പി സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കീഴ്‌മാട്‌ പൊതുശ്‌മശാനത്തിൽ വച്ച് മൃതദേഹം സംസ്‌കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News