ആലുവയില്‍ അഞ്ചുവയസുകാരിയ്ക്ക് നേരെ നടന്ന കുറ്റകൃത്യം പുന:സൃഷ്ടിച്ചുള്ള പരിശോധന ഇന്ന് നടക്കും. കുട്ടിയുമായി പ്രതി താമസ സ്ഥലത്ത് നിന്ന് പുറപ്പെട്ടതിന് ശേഷം നടന്ന സംഭവങ്ങളടക്കം വിലയിരുത്തിയാണ് വിദഗ്ധ പരിശോധന.
ആലുവയില്‍ അഞ്ചു വയസ്സുകാരിയുടെ ക്രൂര കൊലപാതകത്തില്‍ ശാസ്ത്രീയ തെളിവുകള്‍ മാത്രമാണ് അന്വേഷണ സംഘത്തിന്‍റെ കൈവശമുള്ളത്. ഈ സാഹചര്യത്തിലാണ് ഡമ്മി ഉപയോഗിച്ച് കുറ്റകൃത്യം പുനസൃഷ്ടിക്കാന്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചത്. താമസ സ്ഥലത്ത് നിന്ന് ബസില്‍ കയറ്റി, മാര്‍ക്കറ്റിലെത്തിച്ച വരെയുള്ള സംഭവങ്ങളാകും പുനസൃഷ്ടിക്കുക. കുട്ടിയെ കൊലപ്പെടുത്തിയ രീതിയടക്കം ഇതിലുടെ പുറത്തെത്തിക്കാനാണ് അന്വേഷണസംഘത്തിന്‍റെ ശ്രമം. കുട്ടിയെ കൊലപ്പെടുത്തിയ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് സര്‍ജന്‍റെ വിശദമായ റിപ്പോര്‍ട്ടും രണ്ടു ദിവസത്തിനകം കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറും. പരിശോധനയില്‍ കണ്ടെത്തിയ തെളിവുകളും വിദഗ്ധ വിലയിരുത്തലുകളും ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടിലുണ്ടാകും.
Also Read: ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലുള്ള മെഴുകുതിരി സ്റ്റാൻഡിൽ നിന്നും തീ ആളിക്കത്തി; പന്തല്‍ കത്തി
കുട്ടിയുടെ ശരീരത്തിലേറ്റ ആഴമേറിയ മുറിവുകളുടെ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ ദിവസം പൊലീസ് സര്‍ജന്‍ കൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്തിയത്. അതേസമയം, പ്രതി അസ്ഫാക്ക് ആലത്തിന്‍റെ പശ്ചാത്തലം തേടി എട്ടംഗ സംഘം ബീഹാര്‍, ദില്ലി എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടു. ഇവിടെ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയുള്ള പഴുതടച്ച കുറ്റപ്പത്രമാണ് അന്വേഷണ സംഘം ലക്ഷ്യം വെക്കുന്നത്.
Also Read: 18 വർഷത്തെ ഇടവേള, അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു; വിനയൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here