പട്ടയ രേഖകൾ ഒളിപ്പിച്ചു, ഇടുക്കിയില്‍ കൊലക്കേസ് പ്രതിയായ വീട്ടമ്മയെ പങ്കാളി കൊലപ്പെടുത്തി

ഇടുക്കി മുനിയറയിൽ കൊലക്കേസ് പ്രതിയായ വീട്ടമ്മയെ പങ്കാളി കൊലപ്പെടുത്തി. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മ (66 ) ആണ് കൊല്ലപ്പെട്ടത്. കരിമല മുരിക്കുംകണ്ടത്തിൽ സുര എന്നയാളാണ് തന്റെ പങ്കാളിയെ കൊലപ്പെടുത്തിയത്. 2018 ൽ മുനിയറ സ്വദേശി നാരായണനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ് ഇരുവരും.

ഏപ്രില്‍ 16നാണ് സംഭവം. സുരയുടെ ഭൂമിയുടെ പട്ടയ രേഖകൾ അളകമ്മ ഒളിപ്പിച്ചുവെച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം .പോസ്റ്റ്മോർട്ടത്തിലൂടെയാണ് അളകമ്മയുടെ മരണം കൊലപാതകം എന്ന് സ്ഥിരീകരിച്ചത്. വാരിയെല്ലുകൾ തകർന്നതായും നെഞ്ചിനു ചുറ്റും മർദ്ദനം ഏറ്റതായും രക്തം ഛർദ്ദിച്ചതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പ്രിതിയാണ് അളകമ്മയെ ആശുപത്രിയിൽ എത്തിച്ചത്. സുരയെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk