കൊച്ചിയിൽ നവജാത ശിശുവിന്‍റെ കൊലപാതകം; കൂടുതൽ തെളിവുകൾ പുറത്ത്, സമീപത്തെ ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ

കൊച്ചിയിൽ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. സമീപത്തെ ഒരു ഫ്ലാറ്റിലെ ശുചിമുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തി. ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്. സ്ത്രീകൾ ഉൾപ്പെടെ സംശയമുള്ള 3 പേരെ ചോദ്യം ചെയ്യുന്നുണ്ട്.

ALSO READ: ഇലയും പൂവും നുള്ളിയെടുത്തു വായിലിട്ട് ചവച്ചു, വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരണം; സൂര്യയുടെ ജീവനെടുത്തത് അരളിപ്പൂവോ?

വിലെ 8 മണിക്കും എട്ടേകാലിനും ഇടയിലായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്.പനമ്പിള്ളി നഗറിലെ വിദ്യാനഗറിലെ വന്‍ഷിക ഫ്ലാറ്റിനു മുന്നിലെ റോഡില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചു.ഇതിനിടെയാണ് കുഞ്ഞിനെ കവറിലാക്കി ഫ്ലാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

ALSO READ:  ‘രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു; രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുന്നെങ്കിൽ അത് ജനങ്ങളോട് പറയണമായിരുന്നു’: ആനി രാജ

അഞ്ചാം നിലയിലെ ഫ്ലാറ്റില്‍ നിന്നാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തിയ പൊലീസ് അവിടത്തെ താമസക്കാരായ യുവതിയെയും യുവതിയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്തത്.ഒടുവില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.താന്‍ പീഡനത്തിനിരയായിട്ടുണ്ടെന്നും ഗര്‍ഭിണിയായ വിവരം മാതാപിതാക്കള്‍ക്കറിയില്ലായിരുന്നുവെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി.ഇന്ന് പുലര്‍ച്ചെ 5 മണിയോടെ പ്രസവിച്ചുവെന്നും പിന്നീട് കുഞ്ഞിനെ കവറിലാക്കി വലിച്ചെറിയുകയായിരുന്നുവെന്ന് യുവതി മൊഴിനല്‍കിയതായി കമ്മീഷണര്‍ ശ്യാം സുന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News