കൊച്ചിയിലെ നവജാത ശിശുവിന്‍റെ കൊലപാതകം; കുഞ്ഞിന്റെ അമ്മ കുറ്റം സമ്മതിച്ചു, മൂന്ന് പേർ കസ്റ്റഡിയിൽ

കൊച്ചിയിൽ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. 5 സി ഫ്ളാറ്റിലെ താമസക്കാരാണ് കസ്റ്റഡിയിലായത്.

ALSO READ: വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്; കഴിഞ്ഞ ദിവസം മാത്രം ഉപയോഗിച്ചത് 11.4 കോടി യൂണിറ്റ്

5 സി ഫ്ളാറ്റിൽ താമസിക്കുന്ന അഭയകുമാർ, ഭാര്യ, മകൾ എന്നിവരാണ് കസ്റ്റഡിയിലായത്. മകൾ ആണ് കുട്ടിയെ പ്രസവിച്ചത്. പെൺകുട്ടി അതിജീവിതയെന്നാണ് പൊലീസ് പറയുന്നത്. ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞില്ല. പ്രസവം നടന്നത് ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് ആണ്.
പെൺകുട്ടി തന്നെയാണ് കൃത്യം നടത്തിയത്. കുട്ടി ചാപിള്ള ആണോ എന്ന കാര്യം പോസ്റ്റുമോർട്ടത്തിനു ശേഷമേ അറിയാൻ സാധിക്കൂ.
മാതാപിതാക്കൾക്ക് കൃത്യത്തിൽ പങ്കില്ല.വീട്ടിലെ ബാത്റൂമിനുള്ളിൽ തന്നെയായിരുന്നു പ്രസവം നടന്നത്. അതിജീവതയ്ക്ക് വൈദ്യസഹായം ഏർപ്പെടുത്തും.

ഫ്ലാറ്റിലെ ശുചിമുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തിയതോടെ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തുവന്നത്.

ALSO READ: കൊച്ചിയിൽ നവജാത ശിശുവിന്‍റെ കൊലപാതകം; കൂടുതൽ തെളിവുകൾ പുറത്ത്, സമീപത്തെ ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News