ആലുവയിൽ അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക് ബീഹാർ സ്വദേശി തന്നെ

ആലുവയിൽ അഞ്ചുവയസ്സുകാരിയെ നിഷ്ടൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക് ആലം ബീഹാറുകാരൻ തന്നെയെന്ന് ഡിഐജി എ ശ്രീനിവാസ്. കൊലപാതകത്തിൽ കൂടുതൽപേർക്ക് പങ്കിലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും വ്യക്തമായതെന്നും എന്തിരുന്നാലും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിക്ക് മറ്റെന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടാ എന്ന് അന്വേഷിക്കുന്നുണ്ട്, കൂടുതൽ സാക്ഷികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് ഡിഐജി എ ശ്രീനിവാസ് കൂട്ടിച്ചേർത്തു.

Also Read: പരിഗണന ദൗര്‍ബല്യമായി കാണരുത്; ‘അതിഥി തൊഴിലാളി നിയമം’ കൊണ്ടുവരും, മന്ത്രി വി ശിവൻകുട്ടി

അതേസമയം, പ്രതി അസ്ഫാകിനെ റിമാൻഡ് ചെയ്തു. ഇയാളെ ആലുവ സബ് ജയിലിലേക്ക് ഇന്നുതന്നെ മാറ്റും. കസ്റ്റഡി അപേക്ഷ നാളെ എറണാകുളം ജില്ലാ പോക്‌സോ കോടതി പരിഗണിക്കും. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് നല്‍കിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവയടക്കം 9 വകുപ്പുകളാണ് എഫ് ഐ ആറിൽ ചുമത്തിയിട്ടുള്ളത്. പോക്സോ നിയമത്തിലെ സെക്ഷന്‍ 3 എ (കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കുറ്റം), സെക്ഷന്‍ 5 (എം) (പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് എതിരായ ബലാത്സംഗം), സെക്ഷന്‍ 5 (ജെ) (4) (കുട്ടിയുടെ മരണകാരണമാകുന്ന ബലാത്സംഗം) എന്നീ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Also Read: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here