ജൂനിയർ ഡോക്ടറുടെ കൊലപാതകം, കൊൽക്കത്ത തെരുവിൽ പ്രതിഷേധനൃത്തമാടി മോക്ഷ

Mokksha Protest Dance

കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധമിരമ്പുകയാണ്. കലയും പ്രതിഷേധത്തിന്റെ ഉപാധിയാക്കുകയാണ് മലയാളത്തിനും പരിചിതയായ ബംഗാളി നടി മോക്ഷ സെൻ ഗുപ്ത. കാസി നസ്റുൾ ഇസ്ലാം എഴുതിയ കവിത പശ്ചാത്തലമാക്കി തെരുവിൽ നടനമാടുമന്ന മോക്ഷയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Also Read: നഗ്നത പകർത്താൻ ആരാധകന്റെ ശ്രമം; വേദിവിട്ട് ഗായിക ഷാക്കിറ

കൊൽക്കത്തയിൽ നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ്, ഓ​ഗസ്റ്റ് 31-ന് നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ദക്ഷിണ കൊൽക്കത്തയിലെ സന്തോഷ്പുരിൽ ഒരു എൻ.ജി.ഓ സംഘടിപ്പിച്ച പരിപാടിയിലാണ് മോക്ഷ നൃത്തം ചെയ്തത്. വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുകയാണ്.

അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് അധ്യാപികയായിരുന്നു മോക്ഷ. മലയാള സിനിമയായ കള്ളനും ഭഗവതിയും എന്ന ചിത്രത്തിൽ നടി അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ നടി ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News