മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; കേസില്‍ 5 പ്രതികളെന്ന് പൊലീസ്

പത്തനംതിട്ട മൈലപ്രയിലെ വ്യാപാരി ജോര്‍ജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തില്‍ 5 പ്രതികളെന്ന് പൊലീസ്. തെങ്കാശി സ്വദേശി മുരുകന്‍ കൊടുംകുറ്റവാളിയാണ്. വ്യാപാരിയുടെ മാലയും പണവും കണ്ടത് ഹാരിബാണ്. ഹാരിബും മുരുകനും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ജയിലില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെട്ടത്.

READ ALSO:മുസ്ലിം നാമധാരികളുടെ പേരിൽ അയോധ്യ രാമക്ഷേത്രത്തിലെ ബോംബ് ഭീഷണി; രണ്ട് സംഘപരിവാറുകാരെ റിമാൻഡ് ചെയ്തു

ബാലസുബ്രമണ്യവും മുത്തുകുമാരനും ഇവരുടെ ഒപ്പം കൂടി. പത്തനംതിട്ട സ്വദേശി നിയാസാണ് സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചത്. ജര്‍മ്മന്‍ യുവതിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയാണ് മുരുകന്‍. ഇനി പിടിയിലാകാനുള്ളത് മുത്തുകുമാരന്‍ എന്നും പൊലീസ് പറഞ്ഞു.

READ ALSO:കേന്ദ്ര അവഗണന തുടരുന്നു; സംസ്ഥാനത്തിന്റെ അവസാനപാദ കടമെടുപ്പും വെട്ടിക്കുറച്ച് കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News