സൗമ്യ വിശ്വനാഥൻ്റെ കൊലപാതകം; പ്രതികൾ ദില്ലി ഹൈക്കോടതിയിൽ അപ്പീൽ നൽകി

മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ അപ്പീലുമായി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. സംഭവം നടന്ന് 14 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ ദില്ലി സാകേത് കോടതി കഴിഞ്ഞ നവംബറിൽ വിധി പുറപ്പെടുവിച്ചത്. പതിനാല് വർഷവും ഒമ്പത് മാസവുമായി താൻ കസ്റ്റഡയിലാണെന്ന് ഒന്നാം പ്രതി രവി കപൂർ കോടതിയിൽ പറഞ്ഞു.

Also read:സ്ഥിതിഗതികൾ വിലയിരുത്താൻ മൂന്നംഗ സംഘം മണിപ്പൂരിൽ; കുക്കി വിഭാഗവുമായി കൂടിക്കാഴ്ച

പ്രതികളുടെ ഹർജി പരിഗണിച്ച കോടതി ദില്ലി പൊലീസിന് നോട്ടീസ് അയച്ചു. ഹർജി അടുത്ത മാസം 12 ന് കോടതി വീണ്ടും പരിഗണിക്കും.

Also read:‘എസ്എസ്എല്‍സി പരീക്ഷ മോഡല്‍ ചോദ്യപേപ്പറിന് 10 രൂപ ഈടാക്കാന്‍ തുടങ്ങിയത് ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത്’: മന്ത്രി വി ശിവന്‍കുട്ടി

2008 സെപ്റ്റംബർ 30നാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഡൽഹിയിൽ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്‌ലൈൻസ് ടുഡേ’ ചാനലിൽ മാധ്യമ പ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥ്. രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറിൽ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്നു സൗമ്യ. നെൽസൺ മൺഡേല റോഡിലെത്തിയപ്പോൾ മോഷ്ടാക്കൾ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News