തൃശൂരില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; പിന്നില്‍ മൂന്നംഗ സംഘം

തൃശൂര്‍ പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗര്‍ സ്വദേശി 48 വയസുള്ള സതീഷാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ മൂന്നംഗ സംഘം ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡില്‍ സതീഷിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. അപകടമാണെന്ന് കരുതി നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ച് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.

ALSO READ: വവ്വാലുകളില്‍ കണ്ടെത്തിയ നിപ വൈറസും മനുഷ്യരില്‍ കണ്ടെത്തിയ വൈറസും ഒരേ വകഭേദമാണെന്ന് കണ്ടെത്തി; മനോരമ വാര്‍ത്തയില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്, വീഡിയോ

തുടര്‍ന്നാണ് വടിവാള്‍ കൊണ്ട് വെട്ടേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട സതീഷും പ്രതികളും സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം ബാറില്‍ വെച്ച് നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് ഗ്രൗണ്ടിന് സമീപമെത്തി സംസാരിക്കുന്നതിനിടെ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മലങ്കര വര്‍ഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News