സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം പ്ലാന്‍ ചെയ്തു, ഒടുവില്‍ പാളി; ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തട്ടാനാണ് ചെന്നൈ അയനവാരം സ്വദേശിയായ സുരേഷ് ഹരികൃഷ്ണന്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചത്. സംഭവത്തില്‍ സുരേഷും ഇയാളുടെ രണ്ട് സുഹൃത്തുകളും പിടിയിലായി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ :

സുരേഷ് കൃഷ്ണനോട് സാമ്യമുള്ള ഒരാളെ കണ്ടെത്താനായിരുന്നു പ്രതിയുടേയും സുഹൃത്തുകളുടേയും ശ്രമം. തുടര്‍ന്ന് 10 വര്‍ഷം മുമ്പ് സുരേഷ് കൃഷ്ണന് പരിചയമുള്ള ദില്ലി ബാബുവിനെ കണ്ടെത്തി. പിന്നീട് ദില്ലി ബാബുവിന്റെ വീട്ടില്‍ നിരന്തരം സന്ദര്‍ശനം നടത്തി അയാളുമായി സൗഹൃദം സ്ഥാപിച്ച സുരേഷ് സെപ്റ്റംബര്‍ 13ന് ഇയാളെ പുതുച്ചേരിയിലേക്ക് കൂട്ടികൊണ്ട് പോയി.

പിന്നീട് ദക്ഷിണ ചെന്നൈയിലെ ചെങ്കല്‍പേട്ടിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഇവര്‍ തന്നെ നിര്‍മിച്ച കുടിലിലെത്തിച്ച ശേഷം ഇയാള്‍ക്ക് മദ്യം നല്‍കി ബോധരഹിതനാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഉറങ്ങുമ്പോള്‍ സുരേഷ് കുടിലിന് തീകൊളുത്തി. തുടര്‍ന്ന് കുടിലില്‍ നിന്നും കണ്ടെത്തിയ മൃതദേഹം സുരേഷ് ബാബുവിന്റേതാണെന്ന നിഗമനത്തില്‍ പൊലീസ് അത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Also Read : വമ്പൻ ഹൈപ്പിലിറങ്ങിയ വാരിസും കിംഗ് ഓഫ് കൊത്തയും വരെ ഈ ലിസ്റ്റിലുണ്ട്; 2023 ലെ മോശം ചിത്രങ്ങളിൽ ഇവയും..

ദില്ലിബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് ലീലാവതി പൊലീസ് പരാതി നല്‍കിയെങ്കിലും അതില്‍ അന്വേഷണം നടത്തിയിരുന്നില്ല. എന്നാല്‍ ദില്ലിബാബു സുരേഷിനൊപ്പം ഇറങ്ങി പോവുന്നത് കണ്ടുവെന്ന് അമ്മ ലീലാവതിയോട് ചിലര്‍ പറഞ്ഞതോടെയാണ് സംഭവത്തിലെ ചുരുളഴിഞ്ഞത്.

ലീലാവതി ഇക്കാര്യം പൊലീസിനെ അറിയിക്കുകയും പിന്നീട് പൊലീസ് നടത്തിയ പരിശോധനയില്‍ സുരേഷും ദില്ലിബാബുവും ഒരേസമയം ചെങ്കല്‍പേട്ടിലെ കുടിലിലെത്തിയതായി കണ്ടെത്തുകയുമായിരുന്നു. പൊലീസ് സുരേഷ് കൃഷ്ണയുടെ ഗ്രാമത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മരിച്ചുപോയെന്ന വിവരമാണ് ബന്ധുക്കള്‍ നല്‍കിയത്. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ജീവനോടെയുണ്ടെന്ന് കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News