മലപ്പുറത്ത് രണ്ട് വയസുകാരിയുടെ മരണം; അതിക്രൂര മർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം കാളികാവ് ഉദിരംപൊയിൽ രണ്ട് വയസുകാരി മരിച്ച സംഭവത്തിൽ മരണം അതിക്രൂറേ മർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. തലയിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്. തലച്ചോർ ഇളകിയ നിലയിൽ ആയിരുന്നു. വൈരിയെല്ലും പൊട്ടിയിട്ടുണ്ട്.

Also Read: തീര്‍ഥാടന ടൂറിസം സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും: ഡോ. തോമസ് ഐസക്ക്

കഴിഞ്ഞ ദിവസം നാലു മണിയോടെയാണ് കുഞ്ഞുമായി പിതാവ് മുഹമ്മദ് ഫായിസ് വണ്ടൂരിലെ നിംസ് ആശുപത്രിയിലെത്തിയത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. മരണം കൊലപാതകമാണെന്നാരോപിച്ച് മാതാവും ബന്ധുക്കളും രംഗത്തെത്തി. ദേഹമാസകലം മര്‍ദ്ദനമേറ്റ് കരുവാളിച്ച പാടുകളുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Also Read: തോൽവി മുന്നിൽ കണ്ട് ബിജെപി വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു: എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി

പിതാവ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുലഭിച്ചതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കുഞ്ഞിന്റെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News