ഭാര്യ മരിച്ച് എത്രനാൾ കഴിഞ്ഞ് അടുത്ത വിവാഹം കഴിക്കാം? ഗൂഗിൾ സെർച്ചിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്തി യുവാവ്, ഒടുവിൽ പൊലീസിൻ്റെ പിടിയിൽ

VIRGINIA MURDER

യുഎസിൽ നേപ്പാൾ സ്വദേശിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ. വിർജീനിയ സദേശിയായ നരേഷ് ഭട്ടാണ് പൊലീസിന്റെ പിടിയിലായത്.28 കാരിയായ ഭാര്യ മംത കഫീൽ ഭട്ടിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. ഗൂഗിളിൽ ‘ഭാര്യ മരിച്ച് എത്രനാൾ കഴിഞ്ഞ് അടുത്ത വിവാഹം കഴിക്കാം?’ എന്ന് സെർച്ച് ചെയ്ത ശേഷമാണ് ഇയാൾ കൊലപാതയ്ക്ക് നടത്തിയതെന്നാണ് പ്രോസിക്യൂട്ടർമാർ കണ്ടെത്തിയിരിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് മംതയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മംത കൊലപ്പെട്ടതായുള്ള സൂചന പൊലീസിന് ലഭിച്ചത്.മംതയുടെ തിരോധാനത്തിന് ശേഷമുള്ള ദിവസങ്ങളിൽ നരേഷ് ആയുധങ്ങൾ അടക്കം വാങ്ങിയതായും ഓൺലൈനിൽ ചില കാര്യങ്ങൾ സെർച്ച് ചെയ്തതായും പൊലീസ് കണ്ടെത്തിയിരുന്നു.കൊലപതാകകുറ്റത്തിന് പുറമെ മൃതദേഹം ഒളിപ്പിച്ചുവെച്ചതിനും നരേശിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കാണാതായതിനെ തൊട്ടുപിന്നാലെ മംത കൊല്ലപ്പെട്ടതായാണ് അനുമാനിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ ബന്ധം വേർപ്പെടുത്താനുള്ള ഒരുക്കങ്ങളിൽ ആയിരുന്നതായി പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞിരുന്നു.

ALSO READ; ഇവരും ആ നൂറുപേരിൽ; ബിബിസിയുടെ പ്രചോദനാത്മക വനിതകളിൽ ഇടംനേടി മൂന്ന് ഇന്ത്യക്കാർ

പങ്കാളിയുടെ മരണ ശേഷം അടുത്ത വിവാഹം കഴിക്കാൻ എത്ര സമയം വേണ്ടി വരും, പങ്കാളിയുടെ മൃതദേഹം ഒളിപ്പിച്ചത് എന്ത് ശിക്ഷ ലഭിക്കും, വിർജീനിയയിലെ ഒരാളുടെ പങ്കാളിയായ കാണാതായാലുള്ള നിയമ നടപടികൾ എന്തായിരിക്കും- അടക്കമുള്ള കാര്യങ്ങൾ പരാതി ഗൂഗിളിൽ തിരഞ്ഞതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നരേഷ് വാൾമാർട്ടിൽ നിന്ന് മൂന്ന് കത്തികൾ വാങ്ങിയതായും തൊട്ടടുത്ത് ദിവസം മറ്റൊരു വാൾമാർട്ടിൽ നിന്ന് ശുചീകരണ സാമഗ്രികൾ വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനുള്ള പ്രതിയുടെ ശ്രമങ്ങൾ ആയിരുന്നു ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിൽ പ്രതിയായ നരേഷിനെ ഉടൻ തന്നെ കോടതിയിൽ ഹാജരാകുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News