കുഞ്ഞനിലകള്‍ പക്ഷേ കരുത്തില്‍ ചില്ലറക്കാരനല്ല, അറിയാം ഒരു തോരന്‍ റെസിപ്പി

എത്ര വെറൈറ്റി ഭക്ഷണം കഴിച്ചാലും നമ്മുടെ നാടന്‍ ഭക്ഷണങ്ങള്‍ നല്‍കുന്ന രുചിയൊന്ന് വേറെ തന്നെയാണ്. തോരനും അവിയലും സാമ്പാറും ഒക്കെ നാവില്‍ രുചിയൂറുന്ന കറികളാണ്. തോരന്‍ തന്നെ പലവിധമാണ് പച്ചക്കറികള്‍ കൊണ്ടും ഇലകള്‍ കൊണ്ടും നല്ല രുചിയൂറുന്ന തോരന്‍ നമ്മുടെ വീട്ടിലുണ്ടാക്കും. ഇതില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട വിഭമാണ് മുരങ്ങയില കൊണ്ടുള്ള തോരന്‍.

ALSO READ: കരമന അഖില്‍ വധക്കേസ്; പ്രതികളെ കോടതി കസ്റ്റഡിയില്‍ വിട്ടു

പോഷകങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മുരിങ്ങയില ശരീരത്തിന് ഏറെ ഗുണകരമാണ്. പണ്ടൊക്കെ തൊടിയിലും പറമ്പിലുമെല്ലാം സ്ഥിരം കാഴ്ചയായിരുന്ന മുരിങ്ങ ഇപ്പോള്‍ വിരളമായി മാത്രമാണ് വീട്ടുപറമ്പുകളില്‍ കാണാറുള്ളു. തോരന്‍ മാത്രമല്ല പരിപ്പിനൊപ്പം ചേര്‍ത്ത് കറിയാക്കിയും മുരിങ്ങയില ഭക്ഷണമേശയില്‍ ഇടംപിടിക്കാറുണ്ട്.

സന്ധിവാതത്തെയും തടയാന്‍ കഴിവുള്ള മുരിങ്ങയില വൈറ്റമിനുകളാല്‍ സമ്പുഷ്ടവുമാണ്. രക്തത്തിലെ പഞ്ചാസാരയുടെ അളവ് കുറയ്ക്കാനും
കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും രക്ത സമ്മര്‍ദ്ദമില്ലാതെ സംരക്ഷിക്കാനും കഴിവുള്ള മുരിങ്ങയില കൊണ്ടുള്ള തോരന്‍ റെസിപ്പി ഇതാ..

ALSO READ:പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ആവശ്യമുള്ള അത്ര തേങ്ങചിരകിരകിയത്, മഞ്ഞള്‍പ്പൊടി, ജീരകം, മുളകുപൊടി എന്നിവ ഒരു മിക്‌സി ജാറിലേക്ക് ഇട്ട് ചതച്ചെടുക്കാം. ശേഷം ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉഴുന്ന്, പരിപ്പ്, വറ്റല്‍മുളക് എന്നിവ മൂപ്പിക്കുക. ചതച്ചുവെച്ച തേങ്ങ ഇതിലേക്കിടുക. നന്നായി മിക്‌സ് ചെയ്ത ശേഷം, മുരങ്ങയില അതിലിടാം. പാകത്തിന് ഉപ്പും ചേര്‍ക്കാം. ചെറുതീയില്‍ ഇളകികൊടുത്ത് തയ്യാറാക്കാം രുചിയേറിയ തോരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News