ചിന്നക്കനാലില്‍ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയായിരുന്നു ആന ചരിഞ്ഞത്.
ALSO READ: പോളിയോ ക്യാമ്പയ്‌ൻ തുടങ്ങാനിരിക്കെ ഗാസയിൽ ഇസ്രയേൽ ആക്രമണം: 48 മരണം
കഴിഞ്ഞ ഓഗസ്റ്റ് 21നായിരുന്നു ചക്കക്കൊമ്പനും മുറിവാലന്‍ കൊമ്പനും തമ്മില്‍ കൊമ്പ്‌കോര്‍ത്തത്. സംഭവത്തില്‍ മുറിവാലന്‍ കൊമ്പന്റെ പുറത്ത് ആഴത്തിലുള്ള പരുക്കുകള്‍ പറ്റിയിരുന്നു. ആനയുടെ ദേഹത്ത് ഉണ്ടായിരുന്ന മുറിവുകള്‍ പഴുത്തതോട് കൂടി അവശനിലയിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം രാവിലെ ചിന്നക്കനാല്‍ വിലക്കില്‍ നിന്നും 500 മീറ്റര്‍ അകലെയുള്ള വനമേഖലയില്‍ ആന വീഴുകയായിരുന്നു. പിന്നീട് അവിടെ തന്നെ ആനയ്ക്ക് വനം വകുപ്പ് അധികൃതരുടെയും ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ ചികിത്സയും ആരംഭിച്ചു. എന്നാല്‍ പുലര്‍ച്ചയ്ക്ക് ആന ചരിഞ്ഞു.
ALSO READ: സിമി റോസ് ബെല്‍ ജോണിന്റെ ആരോപണം തള്ളി കെ സുധാകരന്‍
വനം വകുപ്പ് വെറ്റിനറി ഡോക്ടര്‍ അരുണ്‍ സക്കറിയ സ്ഥലത്തെത്തി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം കൊടുക്കും.മേഖലയില്‍ സ്ഥിരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്ന ആനയാണ് മുറിവാലന്‍ കൊമ്പന്‍. മുറിവാലനൊപ്പം ഏറ്റുമുട്ടിയ ചക്കക്കൊമ്പന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here