‘മുരുകൻ തീർന്നു’ മോഹൻലാൽ ഫാൻസിൻ്റെ ഔദ്യോഗിക ട്വിറ്റർ പേജിൻ്റെ പ്രഖ്യാപനം ചർച്ചയാവുന്നു

സോഷ്യൽ മീഡിയകളിൽ സിനിമയുടെ കളക്ഷനെ ചൊല്ലി ഫാൻ ഫൈറ്റുകൾ സാധാരാണമാണ്. ഒരു സിനിമ മികച്ച കളക്ഷൻ നേടിയാൽ തന്നെ അത് അംഗീകരിക്കാത്ത തരത്തിലുള്ള സോഷ്യൽ മീഡിയ യുദ്ധമാണ് സാധാരണ സംഭവിക്കാറുള്ളത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഡയലോഗാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

മോഹൻലാൽ ഫാൻസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ‘മുരുകൻ തീർന്നു’ എന്നാണ് ട്വിറ്ററിൽ അവർ കുറിച്ചിരിക്കുന്നത്.

“റെക്കോർഡുകൾ തകർപ്പെടാനുള്ളതാണ്. 2018 സിനിമയുടെ ടീമിന് അഭിനന്ദനങ്ങൾ. ഏഴ് വർഷങ്ങളുടെ കാലയളവുള്ള ‘മുരുകാ നീ തീർന്നടാ’ എന്നതിന് അവസാനം. ഇനി കിരീടം തിരിച്ച് പിടിക്കാനുള്ള സമയം ” എന്നതാണ് കുറിപ്പിൻ്റെ ഉള്ളടക്കം.

കളക്ഷൻ റെക്കോർഡുകൾ ബ്രേക്ക് ചെയ്ത് മലയാള സിനിമയുടെ പാൻ ഇന്ത്യ സാധ്യതകൾ തുറന്ന ചിത്രമാണ് പുലി മുരുകൻ. 100 കോടി ക്ലബിലേക്ക് പ്രവേശിച്ച ആദ്യ ചിത്രം എന്നാണ് പുലിമുരുകൻ വിലയിരുത്തപ്പെടുന്നത്. പുലിമുരുകന്‍റെ റെക്കോര്‍ഡ് ഏഴ് വര്‍ഷത്തോളം തകര്‍ക്കപ്പെടാതെ കിടന്നു. എന്നാൽ 2018 എന്ന ചലച്ചിത്രം ഇതിനെ മറികടന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ഇതാണ് മോഹൻലാൽ ഫാൻസ് ഇങ്ങനെ ഒരു പോസ്റ്റിടാൻ കാരണം.

മലയാള സിനിമയിൽ 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്ന ചിത്രമായിരിക്കുകയാണ് 2018. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ മലയാള ചിത്രം എന്ന റെക്കോർഡും 2018 നാണ് എന്നാണ് റിപ്പോർട്ടുകൾ.

150 കോടിക്കൊപ്പം നിൽക്കുമ്പോഴും, ഞാൻ തലകുനിച്ചു കൈകൂപ്പി നിങ്ങളെ നിങ്ങളെ വന്ദിക്കുന്നു. നിങ്ങൾ ,ജനങ്ങൾ ഈ സിനിമയോട് കാണിച്ച സ്നേഹവും, ഇഷ്ടവുമാണ് ഈ സിനിമയെ ഇത്രയേറെ ഉയരങ്ങളിലെത്തിച്ചത്. അതിരുകടന്ന ആഹ്ലാദമോ ഒരു തരി പോലും അഹങ്കാരമോ ഇല്ല. എല്ലാം ദൈവ നിശ്ചയം,’’ എന്നും 2018 ൻ്റെ നിർമാതാവ്  വേണു കുന്നപ്പിള്ളിയും കുറിച്ചു.

ലൂസിഫർ, പുലിമുരുകന്‍, ഭീഷ്മ പർവം, കുറുപ്പ്, മധുര രാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, കുറുപ്പ് എന്നീ സിനിമകളാണ് 100 കോടി ക്ലബ്ബിൽ ഇടംനേടിയ മലയാള സിനിമകൾ. ‘മാളികപ്പുറവും’ 100 കോടി നേടിയെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News