മസ്കറ്റിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. ഈ മാസം 29 മുതൽ ജൂൺ ഒന്നുവരെയുള്ള വിവിധ സർവ്വീസുകൾ ആണ് റദ്ദാക്കിയത്.മെയ് 29 മുതൽ മെയ് 31 വരെയുള്ള കോഴിക്കോട് – മസ്കറ്റ് സർവീസ്, മെയ് 30 മുതൽ ജൂൺ ഒന്നു വരെ മസ്കറ്റിൽ നിന്നും കോഴിക്കോട്ടേയ്ക്കുള്ള സർവ്വീസ്, മെയ് 31-ന് കണ്ണൂരിൽ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ഉള്ള സർവ്വീസ് എന്നിവയും റദ്ദാക്കി.ഈ മാസം 30-നുള്ള തിരുവനന്തപുരം – മസ്കറ്റ്, മസ്കറ്റ് – തിരുവനന്തപുരം സർവ്വീസുകളും റദ്ദാക്കി.
ALSO READ: കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
അതേസമയം ജൂൺ 8, 9 ദിവസങ്ങളിലെ തിരുവനന്തപുരം- മസ്കറ്റ്, കോഴിക്കോട്- മസ്കറ്റ് സർവ്വീസുകൾ ലയിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് പോയി അവിടെ നിന്നും മസ്കറ്റിലേക്കാകും പുതിയ റൂട്ട്.ജൂൺ 8, 9 ദിവസങ്ങളിലെ മസ്കറ്റ് – കോഴിക്കോട്, മസ്കറ്റ് – തിരുവനന്തപുരം സർവ്വീസുകളും ലയിപ്പിച്ചു.മസ്കറ്റിൽ നിന്നും കോഴിക്കോട് പോയി അവിടെ നിന്നും തിരുവനന്തപുരത്തേയ്ക്കാണ് പുതിയ റൂട്ട്. ഓപ്പറേഷണൽ കാരണങ്ങൾ കൊണ്ടാണ് മാറ്റമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.
ALSO READ: ചങ്ങനാശേരി നഗരമധ്യത്തില്‍ യുവതിയെ കടന്നുപിടിച്ചു; രണ്ടുപേര്‍ പൊലീസ് പിടിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here