മസ്കറ്റ് തിരുവനന്തപുരം ഒമാൻ എയർ സർവീസ് ആരംഭിച്ചു

ഒമാൻ എയറിന്‍റെ മസ്കറ്റിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവിസിന് തുടക്കമായി. യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയിൽ ആഴ്ചയിൽ നാലുദിവസം സർവിസ് ഉണ്ടായിരിക്കും.

Also read:കോഴിക്കോട് വടകരയില്‍ ബസ് ജീവനക്കാരും മിനിലോറി ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്

ഞായർ, ബുധൻ ദിവസങ്ങളിൽ പുലർച്ചെ 2.20ന്ൽ മസ്കറ്റിനിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തും. വ്യാഴാഴ്ച രാവിലെ 8.30ന് ഇവിടെനിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.55ന് തിരുവനന്തപുരത്തെത്തും. ശനിയാഴ്ച രാവിലെ 9.05ന് മസ്കറ്റിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.30നും എത്തിച്ചേരും.

Also read:ഐഎസ്എല്ലിൽ കേരളം ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം

മറ്റൊരു ഇന്ത്യൻ നഗരമായ ലഖ്നോവിലേക്ക് പുതുതായി സർവിസിനും കഴിഞ്ഞദിവസം തുടക്കമായി. അതേസമയം, ഒമാന്റെ ബഡ്ജറ്റ് വിമാന സർവീസായ സലാം എയർ കഴിഞ്ഞ ദിവസം തിരുവനന്തപുരം അടക്കമുള്ള ഇന്ത്യൻ സെക്ടറുകളിലേക്ക് സർവീസ് നിർത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News