സംസ്ഥാനത്ത് മ്യൂസിയം സൗഹൃദ സമിതി ഉത്തരവായി

കേരളത്തിലെ മ്യൂസിയങ്ങളുടെ പ്രവര്‍ത്തനം ജനകീയമാക്കുന്നതിനും സന്ദര്‍ശകരെ കൂടുതലായി ആകര്‍ശിക്കുന്നതിനും പ്രാദേശിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കി മാറ്റുന്നതിനുമായി എല്‍.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നായ മ്യൂസിയം സൗഹൃദ സമിതി രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ വിഞ്ജാപനമായി. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി (എം.എം.സി) മാതൃകയിലാണ് സൗഹൃദ സമിതി രൂപീകരിച്ചത്.

പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അധ്യക്ഷനും, അതത് മ്യൂസിയങ്ങളുടെ ഓഫീസ് മേധാവി കണ്‍വീനറുമായിരിക്കും. സ്ഥാപനം നിലനില്‍ക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍, സ്ഥാപന പരിധിയിലുള്ള സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, സ്ഥാപനം നിലനില്‍ക്കുന്ന നഗര സഭ, പഞ്ചായത്ത് കോര്‍പ്പറേഷന്‍ പരിധിയിലെ ചരിത്ര വിഭാഗം മേധാവികള്‍, വിദ്യാഭ്യാസ ഉപജില്ലയുടെ ഓഫീസര്‍ (എ.ഇ.ഒ), പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, പ്രദേശത്തെ സാസ്‌കാരിക ചരിത്ര പൈതൃക സാമൂഹിക ഭരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മൂന്ന് അംഗങ്ങള്‍, മ്യൂസിയം രൂപകല്‍പ്പനയിലും സജ്ജീകരണത്തിലും നവീനമായ സങ്കല്‍പ്പങ്ങളും ആശയങ്ങളുമുള്ള ഒരു വിഷ്വല്‍ ആര്‍ട്ടിസ്റ്റ് / ക്യുറേറ്റര്‍ എന്നിവര്‍ അംഗങ്ങളുമായിരിക്കും.

Also Read: നവകേരള സദസ് മുന്നോട്ട് വയ്ക്കുന്ന ആശയം തള്ളിക്കളയാന്‍ കേരളത്തിലുള്ളവര്‍ക്ക് കഴിയില്ല: മുഖ്യമന്ത്രി

കേരളത്തിലെ പുരാവസ്തു, പുരാരേഖ, മ്യുസിയം വകുപ്പുകള്‍ക്ക് കീഴിലുള്ള മുഴുവന്‍ മ്യുസിയങ്ങളിലും ഈ സമിതി രൂപീകരിക്കും. ഈ പദ്ധതിയുടെ സംസ്ഥാനതലത്തിലെ ആദ്യസമിതി തിരൂരങ്ങാടി ഹജൂര്‍ കച്ചേരിയില്‍ ആരംഭിച്ച മലപ്പുറം ജില്ലാ പൈതൃക മ്യുസിയത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ സമിതിയുടെ പ്രവര്‍ത്തനങ്ങളെ സമഗ്രമായി വിലയിരുത്തിയ ശേഷമാകും മറ്റു മ്യുസിയങ്ങളിലും സമാനമായ സമിതികള്‍ നിലവില്‍വരുക. കേരളത്തിലെ മ്യൂസിയങ്ങളെ ജനകീയമാക്കുന്നതിനും പശ്ചാതല സൗകര്യങ്ങളുടെ കുതിപ്പിനും മ്യൂസിയം സൗഹൃദ സമിതികള്‍ വേദിയാകുമെന്ന് വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേവര്‍കോവില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News