പ്രമുഖ നടനെ തട്ടിക്കൊണ്ട് പോയി തടവിലാക്കി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു; അന്വേഷണം ആരംഭിച്ച് യുപി പൊലീസ്

MUSHTAQ KHAN

പ്രമുഖ നടൻ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ട് പോയി ഭീഷണയപ്പെടുത്തിയ സംഭവത്തിൽ യുപി പൊലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. മീററ്റിൽ വെച്ച് ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും അവിടെ വെച്ച് നടനെ ആദരിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ചുവരുത്തിയാണ് ചിലർ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയി തടവിലാക്കി, ശേഷം ആവശ്യപ്പെട്ടത്.

നവംബർ ഇരുപതിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
രാഹുൽ സെയ്നി എന്നയാളാണ് മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് വിളിച്ച് ഇത്തരമൊരു അനുമോദന പരിപാടി സംഘടിപ്പിക്കുന്ന വിവരം ഫോണിലൂടെ അറിയിച്ചത്.പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ അഡ്വാൻസ് ആയി ഇയാൾ മുഷ്താഖിന് ഇരുപത്തിയയ്യായിരം രൂപ ഗൂഗിൾ പേ ചെയ്യുകയും ബാക്കി പിന്നീട് തരാമെന്ന് അറിയിക്കുകയും ഒപ്പം വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് അയക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സ്വാഭാവിക പരിപാടി എന്ന നിലയിൽ പരിപാടിയിൽ പങ്കെടുക്കാമെന്ന് മുഷ്താഖ് സമ്മതിച്ചത്.

ALSO READ; പലസ്തീൻ അനുകൂല ലേഖനമെഴുതിയ ഇന്ത്യൻ വംശജനായ വിദ്യാർഥിയെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ഇപ്രകാരം മുഷ്താഖ് നവംബർ 20 ന് ദില്ലിയിൽ എത്തി.ശേഷം രാഹുൽ അയച്ച ഒരു കാറിൽ അദ്ദേഹം കയറി.പിന്നാലെ രണ്ടിലേറെ പേർ അടങ്ങുന്ന സംഘം അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയി തടവിലാക്കുകയായിരുന്നു. വീട്ടിലേക്ക് ഫോൺ വിളിച്ച് മോചന ദ്രവ്യമായി 2 ലക്ഷം രൂപയും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടിരുന്നു,.
പിന്നാലെ മദ്യപിച്ച് തട്ടിപ്പുസംഘം ലക്കുകെട്ടതോടെ ഇവരുടെ കണ്ണുവെട്ടി രാത്രിയിലാണ് മുഷ്താഖ് രക്ഷപ്പെട്ടത്.

രക്ഷപ്പെട്ട സമീപമുള്ള ഒരു മസ്ജിദിൽ എത്തിയ മുഷ്താഖ് അവിടെ നിന്നും കുടുംബത്തെ വിളിച്ച് കാര്യം പറയുകയും തുടർന്ന് മാനേജർ മുഖേന പൊലീസിൽ പരാതി നൽകുകയും ആയിരുന്നു. ഈ പരാതി സ്വീകരിച്ച പൊലീസ് നിലവിൽ പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സമാന രീതിയിൽ കൊമേഡിയൻ സുനിൽ പാലിലെ ഒരു സംഘം തട്ടിക്കൊണ്ട് പോയി 20 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. മുഷ്താഖിനെ തട്ടിക്കൊണ്ട് പോയവർക്ക് ഈ കേസുമായി ബന്ധമുണ്ടോ എന്ന രീതിയിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News