‘ഇനി സ്വല്പം മ്യൂസിക് ആവാം’; മനസിനെ ശാന്തമാക്കാൻ അതുമതി

മാനസികമായി പിരിമുറുക്കങ്ങൾ നേരിടുന്നവരാണെങ്കിൽ ഇനി ഇഷ്ടമുള്ള കുറച്ചു പാട്ടുകൾ കേട്ടാൽ മതി. മോശമായ മാനസിക സാഹചര്യത്തിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നതെങ്കിൽ അത് തരണം ചെയ്യാൻ സംഗീതം സഹായിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രാവിലെ ഉറക്കമെഴുന്നേറ്റാൽ അൽപനേരം സംഗീതം ആശ്വസിച്ചുനോക്കൂ, പ്രകടമായ മാറ്റം തന്നെ കാണാം.

Also Read: രാത്രിയില്‍ അമിതമായി ഉറങ്ങുന്നവരാണോ നിങ്ങള്‍? പണി വരുന്നതിങ്ങനെ !

സംഗീതം ആസ്വദിക്കുന്നത് തലച്ചോറിൽ നമ്മുടെ സന്തോഷത്തിന് കാരണമാകുന്ന ഡോപമിൻ എന്ന ഹോർമോൺ ഉത്പാദനം വർധിപ്പിക്കും. ഇത് നമ്മളിൽ കൂടുതൽ ഊർജവും പ്രസരിപ്പും സൃഷ്ടിക്കും. ഉത്കണ്ഠ, മാനസിക പിരിമുറുക്കം, സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സംഗീതം വളരെയധികം സഹായിക്കും.

Also Read: പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ക്കാന്‍’പ്രേമലു’തെലുങ്കിലേക്ക്; വിതരണം ഏറ്റെടുത്ത് രാജമൗലിയുടെ മകന്‍

സംഗീതം സ്ഥിരമായി ആസ്വദിക്കുന്നത് ഏകാഗ്രത വർധിപ്പിക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. വ്യായാമം, ജോഗിങ് എന്നിവയോടൊപ്പവും സംഗീതം ആസ്വദിക്കുന്നത് നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News