പ്രശസ്ത താളവാദ്യ കലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീർ (62) അന്തരിച്ചു.
പ്രശസ്ത പിന്നണി ഗായകൻ അഫ്സലിന്റെ ജ്യേഷ്ഠ സഹോദരനാണ്. പ്രഗൽഭരായ എല്ലാ പിന്നണി ഗായകരുടെയും ഗാനമേളകളിൽ സജീവ സാന്നിധ്യമായിരുന്ന ഷക്കീർ 1980 മുതൽ തുടർച്ചയായി 12 വർഷക്കാലം യേശുദാസിന്റെ ഗാനമേള ട്രൂപ്പിൽ അംഗമായിരുന്നു. ദക്ഷീണാ മൂർത്തി സ്വാമി മുതൽ എം ജയചന്ദ്രൻ വരെയുള്ള സംഗീത സംവിധായകരുടെ 10000 ൽ പരം ഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചിയിലെ ആദ്യകാല സംഗീത സംവിധായകനായിരുന്ന എസ് എം ഇസ്മയിൽ സാഹിബിന്റെയും സുഹറയുടെയും അഞ്ചാമത്തെ പുത്രനായി ജനിച്ച ഷക്കീർ നന്നേ ചെറുപ്പത്തിൽ തന്നെ കൊച്ചിൻ കലാഭവൻ , കൊച്ചിൻ കോറസ്സ് , കൊച്ചിൻ ആർട്ട്സ് അക്കാദമി തുടങ്ങിയ പ്രശസ്ത ഗാനമേള ട്രൂപ്പുകളിൽ കോംഗോ ഡ്രമ്മർ എന്ന നിലയിൽ ശ്രദ്ധേയനായി.
also read: തൃശൂരില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, ഇരുവരുടെയും ബാഗുകള്‍ ക്ലാസ് മുറിയില്‍
ദക്ഷിണേന്ത്യയിലെ ആദ്യ കാല ഇലക്ട്രോണിക്ക് റിഥം പ്രോഗ്രാമേഴ്സിൽ പ്രധാനിയായിരുന്ന ഷക്കീർ പ്രശസ്ത കീബോർഡിസ്റ്റ് ജാക്സൺ അരുജയോടോപ്പം ചേർന്ന് ഷക്കീർ ജാക്സൺ എന്ന പേരിൽ വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ജഗതി ആൻഡ് ജഗദീഷ് ഇൻ ടൗൺ , ഹൗസ് ഓണർ എന്നീ ചിത്രങ്ങൾക്ക് ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
also read: സുവർണ്ണാവസരത്തിനായി കാത്തിരിക്കുന്നവർ സംഭവങ്ങളെ വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്നു: ഡോ.തോമസ് ഐസക്
സ്വതന്ത്ര സംഗീതസംവിധായകനായി നിരവധി പ്രണയ ഗാനങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും മാപ്പിള പാട്ടുകൾക്കും സംഗീതം പകർന്നിട്ടുണ്ട്. ഇളയ സഹോദരനായ അൻസാറും ചലച്ചിത്ര പിന്നണി ഗായകൻ ആണ് .റഹദ, സൗദ എന്നിവരാണ് ഭാര്യമാർ. ഹുസ്ന , ഫർസാന, സിത്താര, അസീമ , അബ്ദുൾ ഹക്കിം എന്നിവരാണ് മക്കൾ.കബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഫോർട്ട്കൊച്ചി കപ്പലണ്ടി മുക്ക് പടിഞ്ഞാറെ പള്ളിയിൽ നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here