കല എന്നത് ദൈവികമാണ്. അതു പലര്‍ക്കും പല രൂപത്തില്‍ ആയിരിക്കും കിട്ടുക. എല്ലാ കലകളിലും ദൈവിക സാന്നിധ്യം ഉണ്ട്. ആ സാന്നിധ്യം ഉള്ള കലാകാരന്‍മാരെ അനുഗ്രഹീതരായി വേണം നമ്മള്‍ കാണേണ്ടതെന്ന് സംഗീത സംവിധായകന്‍ ശരത്. സംഭവത്തെക്കുറിച്ച് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പുരസ്‌കാരദാന ചടങ്ങുകളില്‍ പുരസ്‌കാരം തരുന്ന ആള്‍ ഒരു പ്രതിനിധി ആണ്. അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയില്‍ കഴിവ് തെളിയിച്ച ആളുമായിരിക്കും. അപ്പോള്‍ പുരസ്‌കാര ജേതാവിന്റെ പ്രവര്‍ത്തി പുരസ്‌കാരം നല്‍കിയ കലാകാരനെ വേദനിപ്പിച്ചെങ്കില്‍, ഒരു ക്ഷമാപണം നടത്തിയാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളൂ.- ശരത് പറഞ്ഞു.
രമേഷ് അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു സംഗീതജ്ഞന്‍ ആണ്. മനഃപൂര്‍വം ആരെയും വേദനിപ്പിക്കുന്ന ആളല്ല. പക്ഷേ, അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ ഈ വീഴ്ച രമേഷ് നാരായണന്‍ ആസിഫിനെ വിളിച്ച് സംസാരിച്ചു കൊണ്ട് തീര്‍ക്കാവുന്നതേ ഉള്ളെന്നും ശരത് കൂട്ടിച്ചേര്‍ത്തു. ആസിഫ് എന്റെ കുഞ്ഞനുജനാണ്. എവിടെ കണ്ടാലും നിഷ്‌ക്കളങ്കമായൊരു ചിരിയോടു കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കന്‍. പൊതുസമൂഹത്തിന്റെ മുന്നില്‍ അപമാനിതനാകുന്നത് ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. അതുകൊണ്ട് ആസിഫിനോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ‘പോട്ടെടാ ചെക്കാ’ വിട്ടുകള… വിഷമം ഉണ്ടായിട്ടുണ്ടേല്‍ നിന്റെയൊപ്പം ഞങ്ങള്‍ എല്ലാരും ഉണ്ട്. സംഗീത സംവിധായകന്‍ ശരത് തന്റെ എഫ്ബി പോസ്റ്റ് ചുരുക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here