ഒടുവിൽ മച്ചാനും മിന്നുകെട്ടി; സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

SUSHIN SYAM WEDDING

മലയാളിയുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹം സംബന്ധിച്ച് സുഷിൻ ഔദ്യോഗിക വിവരങ്ങളൊന്നും അറിയിച്ചിരുന്നില്ല. ജയറാം, പാർവതി, മക്കളായ മാളവിക, കാളിദാസ്, ഫഹദ് ഫാസിൽ, നസ്രിയ, ഉണ്ണിമായ, ശ്യാം പുഷ്കരൻ, ദീപക് ദേവ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രങ്ങൾ പുറത്തു വന്നതോടെ നിരവധി ആരാധകരാണ് വധൂവരന്മാർക്ക് ആശംസ നേർന്നെത്തിയത്. നേരത്തെ, ജയറാമിന്‍റെ മകൾ മാളവികയുടെ വിവാഹത്തിന് സുഷിൻ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു.

മലയാള സിനിമയിലെ ‘സീൻ മാറ്റിയ’ സംഗീതസംവിധായകനാണ് സുഷിൻ ശ്യാം. 2014 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച സുഷിൻ, വളരെ വേഗത്തിൽ വിലിപിടിപ്പുള്ള ബ്രാൻഡ് നെയിം ആയി വളർന്നു. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായാകനുള്ള സംസ്ഥാന പുരസ്കാരം സുഷിന്‍ നേടിയിരുന്നു. ആവേശം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ സിനിമകളിലൂടെ ഈ വർഷവും പ്രേക്ഷകരെ കയ്യിലെടുത്തിരുന്നു.

ALSO READ; ഡിക്യുവിന്റെ ഹെയറും ഹെയര്‍ സ്റ്റൈലും കിടിലന്‍, എന്റേത് പകുതിയും കൃത്രിമം; സൂപ്പര്‍താരത്തിന്റെ തുറന്നുപറച്ചില്‍ ഇങ്ങനെ!

NEWS SUMMERY: Music director Sushin Shyam got married

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News