സംഗീത ലോകത്തെ ഇതിഹാസത്തിന് ഇന്ന് പിറന്നാൾ

ലോകമെമ്പാടുമുള്ള സം​ഗീതാസ്വാദകരുടെ പ്രിയപ്പെട്ട എ ആർ റഹ്‌മാന്‌ ഇന്ന് 58 -ാം പിറന്നാൾ. സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത വ്യക്തിയാണ് എ ആർ റഹ്മാൻ എന്ന് നിസംശയം പറയാം. മാന്ത്രിക വിരലുകളിൽ നിന്ന് പിറന്ന സംഗീത വിസ്മയം ഇന്നും തുടരുകയാണ്.

ഇന്ന് ഒരു പാട്ടിനു കോടികൾ പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞനായി റഹ്മാൻ വളർന്നു കഴിഞ്ഞ റഹ്മാന്റെ സംഗീതത്തിലേക്കുള്ള യാത്രയും ജീവിതവും അത്രമേൽ കഠിനാധ്വനം നിറഞ്ഞതായിരുന്നു.

റോജ സിനിമയിലൂടെയാണ് അദ്ദേഹം സംഗീത ലോകത്തേക്ക് പ്രവേശിച്ചത്. അവിടന്നിങ്ങോട്ട് സംഗീത ലോകത്ത് തൊടുന്നതെല്ലാം ഹിറ്റാക്കി മാറ്റിയ അപൂർവം പ്രതിഭകളിൽ ഒരാളാണ് അദ്ദേഹം. ഏത് തരം സംഗീതവും റഹ്മാനിലൂടെ ആസ്വാദകരിലേക്ക് എത്തിയപ്പോൾ നിരവധി പുരസ്‍കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്ക് പുറമെ, രണ്ട് ഗ്രാമി പുരസ്‌കാരങ്ങള്‍, ബാഫ്‌ത അവാർഡ്, നാല് ദേശീയ അവാര്‍ഡുകള്‍, 15 ഫിലിം ഫെയര്‍ അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമുൾപ്പെടെ ഒട്ടേറെ അം​ഗീകാരങ്ങൾ റഹ്മാന്റെ സംഗീതത്തിനുള്ള അർഹമായ അംഗീകാരങ്ങളായിരുന്നു.

also read: വില്ലനോ നായകനോ? അഭിമന്യൂവിന്റെ അടുത്ത ചിത്രം ഈ താരത്തിനൊപ്പം

കുട്ടിക്കാലം മുതൽ സംഗീതാത്മകമായിരുന്നു റഹ്മാന്റെ ജീവിതം. അതേസമയം നിരവധി പ്രമുഖരാണ് അദ്ദേഹത്തിനു പിറന്നാൾ ആശംസകൾ അറിയിച്ചത് .പ്രഭുദേവയും അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് എക്‌സിൽ പോസ്റ്റ് പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News