‘അവന് എന്റെ അമ്മയെ വേണമെന്ന്’; ഫേസ്ബുക്ക് പോസ്റ്റിന് മോശം കമന്റ് ഇട്ട ആള്‍ക്കെതിരെ പരാതി നല്‍കി ഗോപി സുന്ദര്‍

Gopi Sundar

ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ് ഇട്ട ആള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. ചിങ്ങം ഒന്നിന് സെല്‍ഫിയെടുത്ത് ഫേസ്ബുക്ക് പേജില്‍ താന്‍ പങ്കുവെച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആള്‍ക്കെതിരെയാണ് ഗോപി സുന്ദര്‍ പരാതി നല്‍കിയത്.

സുധി എസ് നായര്‍ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് ഗോപി സുന്ദര്‍ പരാതി നല്‍കിയത്. തന്റെ അമ്മയെ പരാമര്‍ശിച്ച് സുധി എസ് നായര്‍ അശ്ലീല കമന്റ് ഇട്ടു എന്നാണ് സൈബര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും കഴിഞ്ഞദിവസം ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പൊലീസിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News