കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

കർണാടക സംഗീതജ്ഞനും സംഗീത അധ്യപകനുമായ മങ്ങാട് കെ നടേശൻ അന്തരിച്ചു. 90 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ മങ്ങാട് സ്വദേശിയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ വിശ്രമത്തിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്‌ച പാറമേക്കാവ്‌ ശാന്തിഘട്ടിൽ നടക്കും.

ALSO READ: കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടിട്ടും ലോഡ് ഷെഡ്ഡിങ് ഇല്ല; യുഡിഎഫ് ഭരണകാലത്ത് ലോഡ് ഷെഡ്ഡിങ് സമയം 45 മിനിട്ട്

2016ൽ സംസ്ഥാന സർക്കാർ സ്വാതി സംഗീത പുരസ്‌കാരം നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി കലാരത്ന ഫെലോഷിപ്‌, സംഗീതകലാ ആചാര്യ പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നിർമല ആണ് ഭാര്യ. ഡോ. മിനി, പ്രിയ, പ്രിയദർശിനി എന്നിവർ മക്കളാണ്.

ALSO READ: ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പീഡന ആരോപണം; പ്രതികരണവുമായി ആനന്ദ ബോസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News