അമേരിക്കയിൽ പള്ളി ഇമാം വെടിയേറ്റ് മരിച്ച നിലയിൽ

അമേരിക്കയിലെ ന്യൂജേഴ്സിയിൽ മുസ്‌ലിം പുരോഹിതൻ വെടിയേറ്റു മരിച്ചു. ന്യൂജേഴ്സിയിലെ നവാർക്കിലെ മസ്ജിദ് മുഹമ്മദ് നെവാർക്ക് പള്ളിക്ക് പുറത്താണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളി ഇമാം ഹസൻ ശെരീഫാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം രാവിലെ ആറ് മണിക്കാണ് സംഭവം.

Also read:മദ്യപാനത്തിനിടെ തർക്കം; യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ പുരോഹിതനെ സമീപത്തെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ ഇതുവരെ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വെടിവെപ്പിന് എന്താണ് കാരണം എന്ന് വ്യക്തമല്ല. അക്രമി ഇമാമിനെ ലാക്യമിട്ടാണോ എന്നും വ്യക്തമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

Also read:തൃശൂരിൽ കടക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

അമേരിക്കയിലെ ഏറ്റവും വലിയ മുസ്‌ലിം പൗരാവകാശ- അഭിഭാഷക സംഘടനയായ ന്യൂജേഴ്‌സിയിലെ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് സംഭവത്തെ അപലപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News