ജമാഅത്തെ ഇസ്ലാമി മുസ്ലിം സമുദായത്തിന്റെ രാഷ്ട്രീയ മേലാളന്മാരാകുകയോ രക്ഷിതാവ് ചമയുകയോ വേണ്ടെന്ന താക്കീതുമായി നേതാക്കള്‍. ജമാഅത്തെ ഇസ്ലാമി പലരൂപങ്ങളിലും സമുദായത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. പത്രം, ചാനല്‍, സാംസ്‌കാരിക പരിപാടികള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നീ രൂപങ്ങളിലെല്ലാം വീട്ടകങ്ങളിലേക്ക് നുഴഞ്ഞുകയറ്റത്തിന് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നുണ്ട്. ആർഎസ്എസും ഇങ്ങനെ ചെയ്യാറുണ്ട്. അതാണ് ജമാഅത്തും പയറ്റുന്നത്.
പ്രത്യേകിച്ച് കുടുംബിനികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. മുസ്ലിം സമൂഹത്തെ കുറഞ്ഞത് അര നൂറ്റാണ്ടെങ്കിലും പിന്നോട്ട് നടത്തിച്ചത് ജമാഅത്തിന്റെ ഹാകിമിയ്യത്ത്- താഗൂത്തി വാദമാണെന്നും വിമര്‍ശനമുയര്‍ന്നു. ഇസ്ലാമിക വിരുദ്ധമായ വാദമാണ് ജമാഅത്തെ ഉന്നയിച്ചത്. ഇന്ത്യയിലെ സ്‌കൂളുകളിലും കോളജുകളിലും പോയി പഠിക്കാന്‍ പാടില്ലെന്നും കോടതികളെ സമീപിക്കരുതെന്നും വോട്ട് ചെയ്യരുതെന്നുമുള്ള വാദങ്ങളാണ് ഇതിന്റെ ഭാഗമായി ജമാഅത്തുകാര്‍ ഉന്നയിച്ചതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം തൃശൂരില്‍ സമാപിച്ച എസ് വൈ എസ് യുവജന സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിച്ച മുസ്ലിം പണ്ഡിതരാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.
അതിനിടെ, ജമാഅത്തെ ഇസ്ലാമിക്ക് തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ ഒമ്പത് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സംഘാടനപരമായും ആശയപരമായും സഹായം നല്‍കുന്നത് തങ്ങളാണെന്ന് ജമാഅത്തെ ഇസ്ലാമിയുടെ അമ്പതാം വാര്‍ഷികത്തില്‍ പുറത്തിറക്കിയ സുവനീറില്‍ ഉണ്ടെന്നും അത് ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നും മുസ്ലിം നേതാക്കള്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി തീവ്രവാദം വളര്‍ത്തുന്ന സംഘടനയാണെന്ന് എസ് വൈ എസ് നേതാവ് അമ്പലക്കടവ് അബ്ദുൾ ഹമീദ് ഫൈസിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here