യുഡിഎഫിനല്ല കോണ്‍ഗ്രസിനാണ് കെട്ടുറപ്പില്ലാത്തത്; തുറന്നടിച്ച് മുസ്ലീംലീഗ്

യുഡിഎഫിനല്ല, കോണ്‍ഗ്രസിനാണ് കെട്ടുറപ്പില്ലാത്തതെന്ന് കോണ്‍ഗ്രസ് നേതാക്കളോട് മുസ്ലീംലീഗ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍ നിര്‍ദേശിച്ചു. കോണ്‍ഗ്രസ്-ലീഗ് അനുനയ ചര്‍ച്ചകള്‍ക്കെത്തിയ നേതാക്കളോടാണ് മുസ്ലീംലീഗ് അതൃപ്തി തുറന്നു പറഞ്ഞത്.

Also Read : മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ്; പാല്‍ഘര്‍ ജില്ലയില്‍ ഉജ്ജ്വല വിജയം നേടി സിപിഐഎം

അനുനയ ചര്‍ച്ചകള്‍ക്കായി വി ഡി സതീശനാണ് ആദ്യം പാണക്കാടെത്തിയത്. വൈകിട്ടോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനുമെത്തി. കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിയ്ക്കുമെന്ന് നേതാക്കളോട് സാദിഖലി തങ്ങള്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു. ഇത് കോണ്‍ഗ്രസ് തന്നെ പരിഹരിക്കുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Also Read : കേരളീയം സമാപന വേദിയില്‍ ഒ രാജഗോപാല്‍; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

സന്ദര്‍ശനത്തില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ ഭിന്നതകളില്ലെന്നുമായിരുന്നു കെ സുധാകരന്റെ വിശദീകരണം. വിവിധ വിഷയങ്ങളിലെ ഭിന്നാഭിപ്രായങ്ങളും ഇ ടി മുഹമ്മദ് ബഷീറിനെതിരായ കെ സുധാകരന്റെ അധിക്ഷേപ പരാമര്‍ശങ്ങളുമാണ് മുസ്ലീംലീഗ് കോണ്‍ഗ്രസ് ബന്ധം ഉലച്ചത്. അനുനയ നീക്കത്തിനെങ്കിലും കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി ആദ്യമായാണ് പാണക്കാടെത്തിയതെന്നതും ശ്രദ്ധേയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News