‘സമസ്ത പണ്ഡിതന്മാരെ പള്ളിയിൽ കയറ്റില്ല, യത്തീംഖാനയിൽ പ്രശ്നമുണ്ടാക്കും’: സമസ്തയ്ക്കെതിരെ പടയൊരുക്കവുമായി മുസ്ലിം ലീഗ്

സമസ്തയ്ക്കെതിരെ പടയൊരുക്കവുമായി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പിൽ സമസ്തയിൽ നിന്നും ലീഗിന് ഒരു സഹായവും ലഭിച്ചില്ലെന്നും ലീഗിനെതിരെ നിൽക്കുന്നത് സമസ്തയ്ക്ക് ദോഷമായി ഭവിക്കുമെന്നുമുള്ള വാട്ട്സാപ്പ് സന്ദേശമാണ് പുറത്തുവരുന്നത്. സുപ്രഭാതം പത്രത്തിൽ എൽഡിഎഫ് പരസ്യം നൽകിയതും മുസ്ലിം ലീഗിന്റെ ചർച്ചകളിൽ സമസ്ത പങ്കുകൊള്ളാത്തതിലുമുള്ള അതൃപ്തിയും സന്ദേശങ്ങളിലൂടെ വ്യക്തമാണ്.

Also Read: ‘ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ പോകുമോ? ശോഭ സുരേന്ദ്രനെ കണ്ടിട്ടുമില്ല സംസാരിച്ചിട്ടുമില്ല, ആരോപണം ആസൂത്രിതം’,: ഇപി ജയരാജൻ

ലീഗിനെതിരെ നിന്നാൽ സമസ്ത വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും മുസ്ലിം ലീഗ് പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു. സമസ്ത പണ്ഡിതന്മാരെ പള്ളിയിൽ കയറ്റില്ല. യത്തീംഖാനയിൽ പ്രശ്നമുണ്ടാക്കും. പലയിടത്തും സമസ്ത ഒറ്റപ്പെടും എന്നിങ്ങനെയുള്ള ഭീഷണികളാണ് വാട്ട്സാപ്പ് സന്ദേശങ്ങളിലൂടെ പുറത്തുവരുന്നത്.

Also Read: മോദിയുടെ രാജസ്ഥാനിലെ വിദ്വേഷ പ്രസംഗം; ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തെരെഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News