ഏക സിവിൽകോഡ്; ലീഗിനെ കാത്തുനിൽക്കാതെ മുസ്ലിം സാമുദായിക സംഘടനകൾ മുന്നോട്ട്

ഏകീകൃത വ്യക്തിനിയമത്തിനെതിരെ മുസ്ലിം ലീഗിനെ കാത്തുനിൽക്കാതെ സാമുദായിക സംഘടനകൾ. മുസ്ലിം ലീഗ് സിപിഐഎം സെമിനാറിൽ നിന്ന് പിന്മാറിയതിനു പിന്നാലെയാണ് മുസ്ലിം ലീഗിൽ പ്രതീക്ഷ വെയ്ക്കാതെ സാമുദായിക സംഘടനകൾ നിയമപരമായും മുന്നോട്ടു പോകുന്നത്.

ALSO READ: 20 ലക്ഷം രൂപ മുതൽ തുടക്കം; മസ്‌കിന്റെ ടെസ്‌ല ഇന്ത്യയിലേക്ക്

സമസ്തയുടെ ഇരുവിഭാഗങ്ങളും ആശങ്കയറിയിച്ച് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, നിയമമന്ത്രി, നിയമകമ്മീഷന്‍ എന്നിവര്‍ക്ക് കത്തു നൽകി. ഇ കെ വിഭാഗം സമസ്തയുടെ ചരിത്രത്തിലാദ്യമായാണ് മുസ്ലിം ലീഗിനെ ഇടനിലക്കാരാക്കാതെ ഇത്തരം നീക്കങ്ങൾ നടത്തുന്നത്. ഇന്ത്യയുടെ ബഹുസ്വരത തകർക്കുന്ന നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാണ് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുടെ ആവശ്യം.

ALSO READ: റബര്‍ ബോര്‍ഡിന്റെ അവഗണന; റബര്‍ ഉത്പാദന സംഘങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍

കോൺഗ്രസ്സിന് ദേശീയ തലത്തിൽ സമര പരിപാടികളില്ലാത്തത് സാമുദായിക സംഘടനകളിൽ സംശയം വർധിപ്പിച്ചിട്ടുണ്ട്. പാർലമെന്റിലും മുത്തലാഖ് വിഷയത്തിലെന്നപോലെ കോൺഗ്രസും മുസ്ലിം ലീഗും പ്രശ്നം ഗൗരവമായെടുക്കില്ലെന്നും സാമുദായിക സംഘടനകൾ കരുതുന്നു. സിപിഐഎം സെമിനാറിൽ സമസ്ത ഇ കെ വിഭാഗം, എ പി വിഭാഗം, മുജാഹിദ് വിഭാഗങ്ങളായ കേരള നദ് വതുൽ മുജാഹിദീൻ, വിസ്ഡം, മർകസുദ്ദഅവ തുടങ്ങിയ സംഘടകനകൾ പങ്കെടുക്കുന്നുണ്ട്. സമസ്തയോടൊപ്പം മുസ്ലിം ലീഗിന്റെ വോട്ട് ബാങ്കായ മുജാഹിദ് വിഭാഗം ഒന്നടങ്കം സെമിനാറിൽ പങ്കെടുക്കുന്നതിൽ മുസ്ലിം ലീഗിലും ആശങ്കയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News