ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലിം ലീഗിന്റെ ബന്ധം ഇപ്പോള്‍ തുടങ്ങിയതല്ലെന്നും ശിഹാബ് തങ്ങളുടെ കാലത്ത് കോഴിക്കോട് കേന്ദ്രീകരിച്ച് മുസ്ലിം സൗഹൃദ വേദി രൂപീകരിച്ചിരുന്നുവെന്നും സാദിഖലി തങ്ങള്‍. അത് മുസ്ലിംകളിലെ എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചുള്ള മുന്നേറ്റമാണ്. അടുത്ത കാലത്തായി ജമാഅത്തെ ഇസ്ലാമി ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാകുന്നുണ്ട്. അത് നിഷേധിക്കേണ്ട കാര്യമില്ലല്ലൊയെന്നും അദ്ദേഹം പറഞ്ഞു.
മൃദുഹിന്ദുത്വം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമായിരുന്നെങ്കില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ തുടരുമായിരുന്നല്ലോ. കര്‍ണാടകയില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണ മൃദുഹിന്ദുത്വം മാറ്റിവെച്ചെന്നും അതായിരിക്കണം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയവും ശൈലിയുമെന്ന് അവര്‍ക്ക് തന്നെ ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്. മുസ്ലിം സമൂഹത്തെ സംബന്ധിച്ച് ഒറ്റ വാക്കും അവസാന വാക്കും ലീഗിനും ലീഗ് നേതൃത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു. ആ രീതിയില്‍ തന്നെയാണ് ഇപ്പോഴും മുന്നോട്ടുപോകുന്നത്.
Read Also: എൽഡിഎഫ് വിടില്ല, ഇത് ഐക്യത്തോടെയുള്ള തീരുമാനം: പി സി ചാക്കോ
താഴെത്തട്ടില്‍ ലീഗ്- കോണ്‍ഗ്രസ് പ്രശ്നങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിലെ രണ്ടാം ഖലീഫയായിരുന്ന ഉമറിന് പോലും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം ഉത്തരമായി പറഞ്ഞു. എറ്റവുമധികം അധികാരമുണ്ടായിരുന്ന ഖലീഫയായിരുന്നു അദ്ദേഹം. അപ്പോഴും അതില്‍ അതൃപ്തി പ്രകടിപ്പിക്കാതെ ആ വിമര്‍ശനം ഉള്‍ക്കൊള്ളുന്നു. വിമര്‍ശനത്തില്‍ കാര്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തി മുന്നോട്ടുപോകുന്ന പാരമ്പര്യമാണ് ഇസ്ലാമിക ചരിത്രം പറഞ്ഞുതരുന്നത്. ഒരിക്കല്‍ ഖലീഫക്കെതിരേ സ്ത്രീ വാളെടുത്ത സംഭവം വരെയുണ്ടായി. ഇസ്ലാമിനെതിരായ വല്ല നിയമവും കൊണ്ടുവന്നാല്‍ വാളിന് ഇരയാകും എന്നായിരുന്നു അവരുടെ മുന്നറിയിപ്പ്. ആ ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ ഇന്നത്തെ വിമര്‍ശനങ്ങള്‍ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here