കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തു; കാസർഗോഡ് കൈരളി ന്യൂസ് റിപോർട്ടർക്കും ക്യാമറാമാനും മുസ്ലിം ലീഗ് പ്രവർത്തകരുടെ മർദനം

കാസര്‍ഗോഡ് കൈരളി ടി വി ലേഖകന്‍ സിജു കണ്ണനും ക്യാമറാമാന്‍ ഷൈജു പിലാത്തറയ്ക്കും നേരെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം. ചെര്‍ക്കള ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്യാന്‍ നടത്തിയ ശ്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് മര്‍ദ്ദനമേറ്റത്.

Also Read: ‘മെഗാസ്റ്റാര്‍’ വോട്ട്..! ; എറണാകുളത്തെ പൊന്നുരുന്നി ബൂത്തിലെത്തി വോട്ടുചെയ്ത് മമ്മൂട്ടി

കാസര്‍ഗോഡ് ജില്ലയിലെ ചെര്‍ക്കള ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് നടത്താന്‍ ശ്രമം നടത്തിയത്. ബൂത്തിൽ ലീഗ് പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കി. എൽഡിഎഫ് ബൂത്ത് ഏജന്‍റിനെ മര്‍ദ്ദിച്ച് പുറത്താക്കി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയതായിരുന്നു കൈരളി വാര്‍ത്താ സംഘം.

Also Read: ‘വോട്ട് ചെയ്തിട്ടല്ലേ വോട്ട് ചോദിക്കേണ്ടത്,വോട്ട് ചെയ്യാത്തതിന്റെ അപകര്‍ഷതാബോധമൊന്നും മുഖത്ത് കാണാനില്ല’; രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

ദൃശ്യങ്ങൾ പകര്‍ത്തുകയായിരുന്ന ക്യാമറാമാന്‍ ഷൈജു പിലാത്തറയെ ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച റിപോര്‍ട്ടര്‍ സിജുകണ്ണനും മര്‍ദ്ദനമേറ്റു. പൊലീസിന്‍റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് മുസ്ളിംലീഗ് പ്രവര്‍ത്തകരുടെ ക്രൂരരമായ അക്രമത്തില്‍ നിന്ന് ഇരുവരും രക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News