ലീഗ് പ്രവർത്തകൻ്റെ സെക്സ് റാക്കറ്റ് ഇടപാട്, മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരി

മുസ്ലിം ലീഗ് പ്രവ്രകത്തകന്‍ ബദറു കൈതപ്പൊയിലിന്‍റെ സെക്സ് റാക്കറ്റ് ഇടപാടില്‍മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകും. കൂടുതൽ പേർ ചതിക്കുഴിയിൽ പെട്ടോയെന്ന് അന്വേഷിക്കണമെന്നും ഇനിയും ആർക്കും ഇത്തരം അനുഭവം ഉണ്ടാവരുതെന്നും രജനി കൈരളി ന്യൂസിനോട് പറഞ്ഞു.

ദുബായില്‍ ജോലി നോക്കുന്ന കോഴിക്കോട് സ്വദേശി ബദറു കൈതപ്പൊയിൽ എന്ന ലീഗ് പ്രവർത്തകനെതിരെയാണ് ചങ്ങനാശ്ശേരി സ്വദേശിയായ വീട്ടമ്മ ക‍ഴിഞ്ഞ ദിവസം പരാതിയുമായി രംഗത്തെത്തിയത്.

ALSO READ: ലീഗ് പ്രവർത്തകൻ സെക്സ് റാക്കറ്റിന്‍റെ കണ്ണി, ഞെട്ടിക്കുന്ന വിവരങ്ങള്‍

ഞെട്ടിക്കുന്ന വിവരങ്ങളാണ് പരാതിയില്‍ പറയുന്നത്.  സെക്സ് വർക്കിനായി 22- 23 വയസ് പ്രായമുള്ള പെൺക്കുട്ടികളെ അയച്ചാൽ മികച്ച വരുമാനം ഉണ്ടാക്കാമെന്ന് ലീഗ് പ്രവര്‍ത്തകനായ ഇയാള്‍ വാഗ്ദാനം ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു.

പാവപ്പെട്ട വീട്ടിലെ പെൺക്കുട്ടികളെ വശീകരിച്ച് വീഴ്ത്തണമെന്നാണ് ഇയാളുടെ നിർദേശം.സെക്സിൽ ഏർപ്പെട്ടാൽ ഒരു മണിക്കൂറിന് ആയിരവും, ആയിരത്തി അഞ്ഞൂറും ദിർഹസം നൽകാമെന്ന് വാഗ്ദാനം ചെയ്തു.

ചാരിറ്റിയുടെ മറവില്‍ നേതാക്കൻമാരുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് തട്ടിപ്പ്. സെക്സിന് പെൺക്കുട്ടികളെ എത്തിച്ചാൽ വലിയ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും  ഇതിനായി ദുബായിൽ റൂം എടുത്ത് നൽകാമെന്നും  വാഗ്ദാനം ചെയ്തതായി  പരാതിക്കാരി കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: മണിപ്പൂരിൽ നടക്കുന്നത് വംശീയ ഉന്മൂലനം: അരുന്ധതി റോയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News