എൽഡിഎഫിന് വോട്ടഭ്യർത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; സമസ്തയുടെ മുഖപത്രം തെരുവിൽ കത്തിച്ച് മുസ്ലിം ലീഗ്

സമസ്തയുടെ മുഖപത്രം സുപ്രഭാതം പത്രം മുസ്ലിം ലീഗ് പ്രവർത്തകർ തെരുവിൽ കത്തിച്ചു. എൽഡിഎഫിന് വോട്ടഭ്യർത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ചാണ് സുപ്രഭാതം പത്രം കത്തിച്ചത്. മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞിയിലാണ് സംഭവം. സിഎഎ വിഷയം മുന്‍നിര്‍ത്തി എല്‍ഡിഎഫ് നൽകിയ പരസ്യമാണ് പത്രം മുന്‍പേജില്‍ നല്‍കിയത്. ഇടതില്ലെങ്കില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ രണ്ടാംകിട പൗരന്‍മാരാകുമെന്ന പരസ്യവാചകത്തോടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രസഹിതമാണ് പരസ്യം.

Also Read: ഫാസിസത്തെ എതിര്‍ക്കുമെന്ന് പറയുന്ന കോണ്‍ഗ്രസിന് കൊടി പോലും ഉയര്‍ത്താന്‍ കഴിയുന്നില്ല; ഇവരാണോ മതേതരത്വത്തെ സംരക്ഷിക്കുന്നത്? ചോദ്യവുമായി ഗോവിന്ദന്‍ മാസ്റ്റര്‍

ഇതാണ് മുസ്ലീംലീഗ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ലീഗിന്റെ ശക്തികേന്ദ്രമായ നനമ്പ്ര കൊടിഞ്ഞിയിലാണ് ലീഗ് പ്രദേശിക നേതാക്കളടങ്ങിയ സംഘം പത്രം കത്തിച്ചത്. പത്രം കത്തിച്ചത് മുസ്ലീം ലീഗെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ.എസ് ഹംസ പറഞ്ഞു. സിഎഎ വിഷയത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഇടതുപക്ഷവുമായി ഇകെ വിഭാഗം സമസ്ത സഹകരിച്ചിരുന്നു. ഇത് സമസ്തയും ലീഗും തമ്മില്‍ അകൽച്ചയുണ്ടാക്കി. ഇതിനിടെയാണ് ലീഗ് പ്രവര്‍ത്തകര്‍ പത്രം കത്തിച്ച് പ്രകോപനമുണ്ടാക്കുന്നത്.

Also Read: സംസ്ഥാനത്ത് പക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി വീണ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News