സിഎഎക്കെതിരെ കോണ്‍ഗ്രസിനെക്കൊണ്ട് വ്യക്തമായൊരു നിലപാടെടുപ്പിക്കാന്‍ കഴിയാതെയാണ് മുസ്ലിം ലീഗ് കേസ് നടത്താന്‍ പോകുന്നത് ; കെ ടി ജലീല്‍

പൗരത്വ നിയമ ഭേദഗതിയ്കക്കെതിരെ കോണ്‍ഗ്രസിനെക്കൊണ്ട് വ്യക്തമായൊരു നിലപാടെടുപ്പിക്കാന്‍ പോലും കഴിയാതെയാണ് മുസ്ലിം ലീഗ് കേസ് നടത്താന്‍ പോകുന്നതെന്ന് കെ ടി ജലീല്‍. സിഎഎയ്‌ക്കെതിരേ മുസ്ലിം ലീഗ് പ്രതിനിധികള്‍ സംസാരിച്ചതിന്റെ വിഡിയോ പുറത്തുവിടണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു

മുസ്ലിംലീഗിന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം പൗരത്വ നിയമഭേദഗതിയാണ്. ഭരണപരമായി ഇടപെടാന്‍ ശേഷിയുള്ള രാജ്യത്തെ പ്രധാന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ കൊണ്ട് വ്യക്തമായൊരു നിലപാടെടുപ്പിയ്ക്കാന്‍ പോലും മുസ്ലിം ലീഗിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സിഐഎ ക്കെതിരെ പാര്‍ലമെന്റില്‍ മുസ്ലിം ലീഗ് പ്രതിനിധികള്‍ സംസാരിച്ചതിന്റെ വീഡിയോ പുറത്തുവിടട്ടേയെന്നും കെ ടി ജലീല്‍ പറഞ്ഞു.

Also Read: ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ ഭാര്യയുടെ ടൊയോട്ട ഫോര്‍ച്യൂണര്‍ മോഷണം പോയി; സംഭവം ദില്ലിയില്‍

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് മുസ്ലിം ലീഗിന് കോടതിയില്‍ ഹാജരാവുന്നത്. സിഎഎ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസിന്റെ അവ്യക്തതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതാക്കളും സ്ഥാനാര്‍ത്ഥികളും ഒഴിഞ്ഞുമാറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News