ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ് വിഷയം: തീരുമാനം നീളും

ലോക്സഭാ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തിൽ തീരുമാനം ഈ മാസം 27 ന്. ഇന്ന് നടന്ന ഉഭയകക്ഷി ചർച്ചകൾ അനുകൂലമെന്ന് മുസ്ലിം ലീഗ് നേതാക്കൾ. ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും 27 ന് കമ്മിറ്റി കൂടി അന്തിമ തീരുമാനം അറിയിക്കുമെന്നും ലീഗ് നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ലീഗിന് മൂന്നാം സീറ്റ് കിട്ടിയേക്കില്ല. രാജ്യസഭാ സീറ്റ് നൽകാമെന്ന് കോൺഗ്രസ് നിർദേശിച്ചു.

Also Read: കർഷകൻ്റെ മകനാണ്… പേടിപ്പിക്കാൻ നോക്കേണ്ട !! സിബിഐയെ ഇറക്കി മോദി, വണങ്ങില്ലെന്ന് സത്യപാൽ മാലിക്ക്

അതേസമയം ലീഗിന് മൂന്നാം സീറ്റിന് മാത്രമല്ല, അഞ്ചും ആറും സീറ്റിന് വരെ അർഹതയുണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. ലീഗ് ആവശ്യം ചർച്ചയിൽ ഉന്നയിക്കുമെന്നും. യുഡിഎഫിൽ ലീഗിന് വലിയ പ്രാധാന്യമുണ്ടെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

Also Read: ലീഗിന് മൂന്നാം സീറ്റിനല്ല അഞ്ചും ആറും സീറ്റിന് വരെ അർഹതയുണ്ട്: ജിഫ്രി മുത്തുക്കോയ തങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News