പൗരത്വ ഭേദഗതി നിയമം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താത്തിനെ ന്യായീകരിച്ച് മുസ്ലിം ലീഗ്

പൗരത്വ ഭേദഗതി നിയമം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താത്തിനെ ന്യായീകരിച്ച് മുസ്ലിം ലീഗ്. കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ സംശയമില്ലെന്നും അത് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും പൊന്നാനി യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസ്സമദ് സമദാനി പറഞ്ഞു

ALSO READ; തെരഞ്ഞെടുപ്പിന് മുൻപ് വീണ്ടും തിരിച്ചടി; ജോസഫ് ഗ്രൂപ്പിൽ കൂട്ടരാജി

പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് നിലപാടിലെ അവ്യക്തതയെ ന്യായീകരിയ്ക്കുകയാണ് അബ്ദുസ്സമദ് സമദാനി. ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമാണ് പൗരത്വവിഷയത്തില്‍ പ്രശ്നങ്ങളുണ്ടായത്. ആ നിയമം റദ്ധാക്കുമെന്ന് പ്രകടനപത്രികയില്‍ എന്തിനുള്‍പ്പെടുത്തണമെന്നാണ് സമദാനിയുടെ പക്ഷം.

ALSO READ ; ഇന്ത്യയില്‍ ടൂവീലര്‍ വില്‍പ്പന കുതിക്കുന്നു; മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധന

കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ സംശയിക്കേണ്ടതില്ലെന്നും സമദാനി പറഞ്ഞു.പൗരത്വ ഭേദഗതി നിയമം പിന്‍വലിയ്ക്കണമെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട.്തിരഞ്ഞെടുപ്പ് ഘട്ടിത്തല്‍ കോണ്‍ഗ്രസിനെ ന്യായീകരിക്കേണ്ട നിലയിലാണ് മുസ്ലിം ലീഗ് നേതൃത്വം. കോണ്‍ഗ്രസ് നിലപാടില്‍ മുസ്ലിം ലീഗ് അണികളില്‍ അമര്‍ഷം കനക്കുമ്പോഴാണ് സമദാനി കോണ്‍ഗ്രസിനെ പിന്തുണച്ചെത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News