മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗത്തില്‍ നടന്ന ചര്‍ച്ച മുഴുനീള ചിത്രകഥയായി അങ്ങാടിപ്പാട്ടായിരിക്കുകയാണല്ലോയെന്നും കാര്യങ്ങളുടെ പോക്ക് ഇതാണെങ്കില്‍ മേലില്‍ ലീഗ് ഭാരവാഹികളുടെ യോഗം കോഴിക്കോട് ലീഗ് ഹൗസിലെ അടച്ചിട്ട മുറിയില്‍ നടത്തുന്നതിനേക്കാള്‍ ഭേദം വാണിയങ്കുളം ചന്തയില്‍ നടത്തലാകുമെന്നും ഡോ. കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. നേതാക്കള്‍ അക്കാര്യം പരിഗണിച്ചാല്‍ നന്നാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണമായി വായിക്കാം:
Read Also: മുനമ്പം വിഷയത്തില്‍ ലീഗ് പ്രവര്‍ത്തക സമിതിയിലും തർക്കം
രണ്ട് ദിവസം മുമ്പ് കോഴിക്കോട് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് രൂക്ഷമായ തർക്കമുണ്ടായത്. ഇതിൻ്റെ വിശദ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിക്കിട്ടിയിരുന്നു. മുനമ്പം വിഷയത്തില്‍ ലീഗ് പ്രവര്‍ത്തക സമിതിയിലും അഭിപ്രായ ഭിന്നത പ്രകടമായി. മുനമ്പം വഖഫ് ഭൂമിയാണെന്ന നിലപാടില്‍ നിന്ന് പിന്നോക്കം പോയതിനെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുകയായിരുന്നു. സമുദായ സംഘടനകള്‍ സ്വീകരിക്കുന്ന നിലപാട് കണ്ടില്ലെന്ന് നടിക്കരുതെന്നും ഉറച്ച നിലപാട് സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നു. ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍, കെ എം ഷാജി എന്നിവര്‍ പരസ്യമായി പറഞ്ഞതും ഇവര്‍ എടുത്തു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here