അധിക സീറ്റ് തീരുമാനം വൈകുന്നതിൽ അമർഷവുമായി മുസ്ലിം ലീഗ്, യുഡിഎഫ് യോഗം നടക്കാതിരുന്നതിലും അതൃപ്തി

അധിക സീറ്റിൽ തീരുമാനം വൈകുന്നതിൽ അമർഷവുമായി മുസ്ലിം ലീഗ്. രാജ്യസഭാ സഭാ സീറ്റെന്ന സമവായ ഫോർമുലയും കോൺഗ്രസ് അംഗീകരിച്ചില്ല. സീറ്റ് ചർച്ച ചെയ്യാൻ തീരുമാനിച്ച യുഡിഎഫ് യോഗം നടക്കാതിരുന്നതിൽ ലീഗ് അതൃപ്തി അറിയിച്ചു.

പാർലമെന്റിലേക്ക് അധിക സീറ്റ് നൽകേണ്ടെന്നാണ് കോൺഗ്രസിലെ ധാരണയെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ട കണ്ണൂർ സീറ്റിൽ കെ സുധാകരൻ മത്സരിയ്ക്കുമെന്ന് പറഞ്ഞതിലും ലീഗിന് അതൃപ്തി ഉണ്ട്.തീരുമാനം ഔദ്യോഗികമായി വന്നതിനു ശേഷം പരസ്യ പ്രതികരണം നടത്തുമെന്നും ലീഗ് പറഞ്ഞു. സുധാകരൻ മത്സരിയ്ക്കില്ലെന്നായിരുന്നു നേരത്തേ പറഞ്ഞത്.

ALSO READ: മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി; ജർമനിയിലെ സർക്കാർ സ്ഥാപനവുമായി ധാരണാപത്രം ഒപ്പുവെച്ച് ഒഡെപെക്

രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ വയനാട് സീറ്റ് വേണമെന്ന ആവശ്യത്തിൽ തന്നെ ലീഗ് ഉറച്ചുനിൽക്കും. വയനാടില്ലെങ്കിൽ കണ്ണൂരോ വടകരയോ വേണമെന്ന ആവശ്യവും ലീഗ് ആവർത്തിക്കുന്നുണ്ട്.

ALSO READ: പെൻസിൽ പാക്കിംഗ് ജോലിയിലൂടെ വീട്ടിലിരുന്ന് ലക്ഷങ്ങൾ നേടാം; മുന്നറിയിപ്പുമായി കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News