‘സംഘപരിവാറിനോട് മൃദു സമീപനമുള്ള കോൺഗ്രസിനോട് സമരസപ്പെടുകയാണ് മുസ്ലിം ലീഗ്’: മുഖ്യമന്ത്രി

സംഘപരിവാറിനോട് മൃദു സമീപനമുള്ള കോൺഗ്രസിനോട് സമരസപ്പെടുകയാണ് മുസ്ലിം ലീഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമത്തിന്റെ അപകടം പോലും മുസ്ലിം ലീഗ് മനസ്സിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊണ്ടോട്ടിയിൽ മലപ്പുറം മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.

Also read:തൃശൂരിൽ ടിക്കറ്റ് ചോദിച്ച ടിടിഇയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയിൽ

പൗരത്വ ഭേദഗതി നിയമം വന്നപ്പോൾ ഒരുമിച്ചുള്ള പ്രതിഷേധത്തിനാണ് ശ്രമിച്ചത്. ഇതിൽനിന്ന് മുസ്ലിം ലീഗ് പിന്മാറിയത് എന്തിനാണെന്ന് മനസ്സിലായില്ല. ഇത്തരം വിഷയങ്ങളിൽ സംഘപരിവാറിനോട് മൃദു സമീപനമുള്ള കോൺഗ്രസിനോട് സമരസപ്പെടുകയാണ് മുസ്ലിം ലീഗ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read:പാലക്കാട് ട്രെയിന്‍ തട്ടി യുവാവിനും യുവതിക്കും ദാരുണാന്ത്യം

പെരിന്തല്‍മണ്ണ, മഞ്ചേരി, കൊണ്ടോട്ടി പര്യടനങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. ഇതോടെ മലപ്പുറം പാർലമെൻറ് മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ പരിഗണന പൂർത്തിയായി. സ്ഥാനാര്‍ത്ഥി വി വസീഫ്, ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ വേദികളില്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News