സിഎഎ വിജ്ഞാപനത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ

സിഎഎ വിജ്ഞാപനത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചു. ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഹര്‍ജി നല്‍കിയത്. അഡ്വ ഹാരീസ് ബീരാന്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നും ഹർജിയിൽ നിർദേശമുണ്ട്.

Also Read: പൗരത്വ ഭേദഗതിക്ക് പിന്നിലുള്ളത് ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ആർ എസ് എസ് അജണ്ട: ഇ പി ജയരാജൻ

അതേസമയം, പൗരത്വ ഭേദഗതി വിജ്ഞാപനത്തിനെതിരെ കേരള ജംഇയ്യത്തുൽ ഉലമ രംഗത്തുവന്നു. ന്യൂനപക്ഷ പാർട്ടികളും മതേതര കക്ഷികളും നടത്തുന്ന പോരാട്ടങ്ങൾക്ക് ശക്തിപകരാനും പിന്തുണ നൽകാനും ജനാധിപത്യ ബോധമുള്ള മുഴുവൻ ജനങ്ങളും ഒന്നിച്ചു നിൽക്കണമെന്ന് കെ ജെ യു പ്രസിഡന്റ്‌ എം മുഹമ്മദ്‌ മദനി സെക്രട്ടറി ഹനീഫ് കായക്കൊടി എന്നിവർ ആഹ്വാനം ചെയ്തു.

Also Read: രാജ്യത്തിന് ഭീഷണിയാകുന്ന നിലപാടുകള്‍ കേന്ദ്രം സ്വീകരിക്കുമ്പോള്‍ അതിനെ രാഷ്ട്രീയമായി നേരിടാന്‍ എല്‍ഡിഎഫിന് മാത്രമെ കഴിയൂ:സി. രവീന്ദ്രനാഥ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News