സിഎഎക്കെതിരെ കോൺഗ്രസിനെക്കൊണ്ട് വ്യക്തമായൊരു നിലപാടെടുപ്പിക്കാൻ പോലും കഴിയാതെയാണ് മുസ്ലിം ലീഗ് കേസ് നടത്താൻ പോകുന്നത്: കെ ടി ജലീൽ

പൗരത്വ നിയമ ഭേദഗതിയ്കക്കെതിരെ കോൺഗ്രസിനെക്കൊണ്ട് വ്യക്തമായൊരു നിലപാടെടുപ്പിക്കാൻ പോലും കഴിയാതെയാണ് മുസ്ലിം ലീഗ് കേസ് നടത്താൻ പോകുന്നതെന്ന് കെ ടി ജലീൽ. സിഎഎയ്ക്കെതിരേ മുസ്ലിം ലീഗ് പ്രതിനിധികൾ സംസാരിച്ചതിൻ്റെ വിഡിയോ പുറത്തുവിടണമെന്നും കെ ടി ജലീൽ ആവശ്യപ്പെട്ടു.

Also Read: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറൽ ബോണ്ട് മാറിയിരിക്കുന്നു: മുഖ്യമന്ത്രി

മുസ്ലിംലീഗിന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം പൗരത്വ നിയമഭേദഗതിയാണ്. ഭരണപരമായി ഇടപെടാൻ ശേഷിയുള്ള രാജ്യത്തെ പ്രധാന പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിനെ കൊണ്ട് വ്യക്തമായൊരു നിലപാടെടുപ്പിയ്ക്കാൻ പോലും മുസ്ലിം ലീഗിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സിഐഎ ക്കെതിരെ പാർലമെന്റിൽ മുസ്ലിം ലീഗ് പ്രതിനിധികൾ സംസാരിച്ചതിന്റെ വീഡിയോ പുറത്തുവിടട്ടേയെന്നും കെ ടി ജലീൽ പറഞ്ഞു.

Also Read: ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്; ലീഡ് നിലനിർത്തി ഇടത് സഖ്യം

മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് മുസ്ലിം ലീഗിന് കോടതിയിൽ ഹാജരാവുന്നത്. സിഎഎ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കോൺഗ്രസിന്റെ അവ്യക്തതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുസ്ലിം ലീഗ് നേതാക്കളും സ്ഥാനാർത്ഥികളും ഒഴിഞ്ഞുമാറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here