പാലക്കാട്ടെ മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് നവകേരള വേദിയിൽ

പാലക്കാട് മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് യൂ ഹൈദ്രോസ് നവകേരളസദസ്സ് പ്രഭാതയോഗത്തിലെത്തും. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് ഹൈദ്രോസ് നവകേരള സദസ്സില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി വിളിച്ചാല്‍ പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഹൈദ്രോസ് പറഞ്ഞു.

ALSO READ: സാമ്പത്തിക ക്രമക്കേട്; കോട്ടയത്ത് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ഇത് ബേധിച്ച് പല ലീഗ് – കോൺഗ്രസ് നേതാക്കളും ഇതിനോടകം നവകേരള സദസ്സിലും പ്രഭാതയോഗങ്ങളിലും പങ്കെടുത്തിരുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളേക്കാൾ വലുതാണ് നാടിന്റെ ഉന്നമനമെന്നാണ് പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്.

ALSO READ: “മാധ്യമമേഖലയിലെ ഫലപ്രദമായ ഇടപെടൽ, ഒരു വീഴ്ചയും ഇതുവരെ വരുത്തിയിട്ടില്ല”; കൈരളി ന്യൂസിനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി

മലപ്പുറത്തും പല ഉന്നത ലീഗ് നേതാക്കൾ പ്രതയോഗത്തിലും സദസ്സിലും പങ്കെടുത്തിരുന്നു. കോൺഗ്രസിലും മുസ്ലീം ലീഗിലും ഇത് വലിയ വിവാദങ്ങൾ ഇതിനോടകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News