മുക്കം ഉമർ ഫൈസിക്കെതിരെ നടപടിയെടുക്കാൻ സമ്മർദം ശക്തമാക്കി മുസ്ലിം ലീഗ്

mukkam faizy-samastha-muslimleague

സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസിക്കെതിരെ നടപടിയെടുക്കാൻ സമ്മർദം ശക്തമാക്കി മുസ്ലിം ലീഗ്. സമസ്ത കൂടിയാലോചനാ സമിതി(മുശാവറ)യിൽ നിന്ന് നീക്കണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് സമസ്തയിലെ മുസ്ലിം ലീഗ് അനുകൂലികൾ പ്രമേയം കൊണ്ടുവന്നു.

പള്ളികളുടെ ഖാസി സ്ഥാനം വഹിക്കേണ്ടത് പണ്ഡിതരാണെന്ന ഫൈസിയുടെ പ്രസ്താവനയാണ് മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ചത്. ലീഗ് അധ്യക്ഷനായ പാണക്കാട് സാദിക്കലി തങ്ങൾ പലയിടത്തും ഖാസിയായതിനെയായിരുന്നു വിമർശനം. ഇതോടെ സമസ്തയിലെ മുസ്ലിം ലീഗ് അനുകൂലികൾ പ്രകോപിതരായി.

Read Also: സാദിക്കലി തങ്ങൾക്കെതിരായ വിമർശനം: മുക്കം ഉമർ ഫൈസിയ്ക്ക് സമസ്തയിൽ നിന്നുതന്നെ പിന്തുണ

ഉമർ ഫൈസിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പുൽപ്പറ്റ പഞ്ചായത്ത് ജനറൽ സെക്രട്ടറി പൊലീസിൽ പരാതി നൽകി. എന്നാൽ സമസ്തയിലെ പണ്ഡിതർ ഉമർ ഫൈസിക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെയാണ് ലീഗ് അനുകൂലികൾ സമസ്ത മുശാവറയിൽ നിന്ന് ഉമർ ഫൈസിയെ നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയം ഇറക്കിയത്. മുസ്ലിം ലീഗ് നേതാവ് ജബ്ബാർ ഹാജിയാണ് പ്രമേയത്തിന് പിന്നിൽ.

സമസ്തയുടെ സുന്നി മഹല്ല് ഫെഡറേഷനു ബദലായി രൂപീകരിച്ച ഖാസി ഫൗണ്ടേഷനിൽ സമസ്തയിലെ മതപണ്ഡിതർക്ക് അതൃപ്തിയുണ്ട്. പാണക്കാട് തങ്ങൻമാരെ മുന്നിൽ നിർത്തി മുസ്ലിം ലീഗാണ് നീക്കത്തിനു പിന്നിൽ. ഇക്കാര്യങ്ങളാണ് ഉമ്മർ ഫൈസി സൂചിപ്പിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News