ഏക സിവിൽ കോഡ് , കോൺഗ്രസ് ദേശീയതലത്തിൽ പ്രതിഷേധിക്കാത്തതിൽ മുസ്ലിം ലീഗിന് അമർഷം

ഏക വ്യക്തിനിയമത്തിനെതിരേ ദേശീയ തലത്തിൽ കോൺഗ്രസിന് സമരപരിപാടികളില്ലാത്തതിൽ മുസ്ലിം ലീഗിൽ അമർഷം. മുസ്ലിം ലീഗ് ഡൽഹിയിലുൾപ്പെടെ സെമിനാറിനൊരുങ്ങുമ്പോൾ കോൺഗ്രസിന്റെ പ്രതിഷേധം കേരളത്തിൽ മാത്രമാണ്. ഏക വ്യക്തിനിയമത്തിനെതിരേ ദേശീയ തലത്തിൽ സമര സാധ്യതകൾകൂടി പ്രതീക്ഷിച്ചാണ് മുസ്ലിംലീഗ് കേരളത്തിൽ കോൺഗ്രസ് പ്രതിഷേധങ്ങളുടെ ഭാഗമായത്.

also read :ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ തുടരുന്നു , മഴക്കെടുതികളിൽ 42 മരണം

ഏക വ്യക്തിനിയമം ദേശീയ വിഷയമാണെന്നും കോൺഗ്രസിന്റെ നേതൃത്വത്തിലേ പ്രതിഷേധങ്ങൾ വിജയിക്കൂ എന്നുമാണ് മുസ്ലിം ലീഗിൽ ഒരു വിഭാഗം കരുതുന്നത്. കോൺഗ്രസിനാവട്ടേ ദേശീയ തലത്തിൽ സമരങ്ങളോ പ്രതിഷേധങ്ങളോ ആലോചനയില്ല. ഏക വ്യക്തിനിയമത്തെ പിന്തുണക്കുന്നവരും കോൺഗ്രസ് ദേശീയ നേതാക്കൾക്കിടയിലുണ്ട്. ബില്ല് പാർലമെന്റിൽ വരുമ്പോൾ കോൺഗ്രസിൽ നിന്ന് പൂർണ പിന്തുണയുണ്ടാവുമോ എന്ന കാര്യത്തിൽ ഉറപ്പുമില്ല. കേരളത്തിൽ മുന്നണി മര്യാദയെന്ന ധാർമിക ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങളിൽ മുസ്ലിം ലീഗ് കേരളത്തിൽ കോൺഗ്രസിനെ കൈവിടാതിരുന്നത്. എന്നാൽ കോൺഗ്രസിന്റെ നിലപാടിൽ സാമുദായിക സംഘടനകൾക്കുള്ള സംശയത്തിനും മുസ്ലിം ലീഗ് നേതാക്കൾ മറുപടി പറയണം. ദേശവ്യാപക സമരത്തിന്‌ തയ്യാറാകാത്ത കോൺഗ്രസിന്റെ ആത്മാർഥതയിൽ സുന്നി, മുജാഹിദ് വിഭാഗങ്ങളിലെ ഇരു ഗ്രൂപ്പുകളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സിപിഐഎം സെമിനാറിൽനിന്ന് വിട്ടു നിന്നതിനെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെഎൻഎ കാദർ രംഗത്തെത്തി.

alsoe read :പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ബൂത്തിന് നേരെ ബോംബേറ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News