എസ്ഡിപിഐയുടെ പരിപാടിയില്‍ പങ്കെടുത്ത് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ്; പ്രതിഷേധവുമായി ലീഗ് പ്രവര്‍ത്തകര്‍

എസ്ഡിപിഐ പരിപാടിയില്‍ പങ്കെടുത്ത് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ്. വഖഫ് – മദ്രസ സംരക്ഷണ സമിതി സെമിനാറിലാണ് വടകര മണ്ഡലം പ്രസിഡന്റ് എം സി ഇബ്രാഹിം പങ്കെടുത്തത്. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധവുമായി ലീഗ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഇന്ന് വൈകിട്ട് വടകരയിലാണ് പരിപാടി നടന്നത്.

എസ്ഡിപിഐ വടകര നിയോജക മണ്ഡലം വഖഫ് – മദ്രസ സംരക്ഷണ സമിതി സംഘടിപ്പിച്ച സെമിനാറിലാണ് മുസ്ലിം ലീഗ് നേതാവ് പങ്കെടുത്തത്.  വടകര മണ്ഡലം പ്രസിഡൻ്റ് എം സി ഇബ്രാഹിമാണ് എസ്ഡിപിഐ ഒരുക്കിയ വേദിയിൽ സംസാരിച്ചത്. ചെറിയ വിഷയങ്ങൾക്ക് വേണ്ടി സമുദായം തർക്കിക്കുന്നതിന് പകരം ഒന്നിച്ചു  നിൽക്കാനും ഒന്നിച്ചിരിക്കാനും സമയം കണ്ടെത്തണമെന്നും  എം സി ഇബ്രാഹിം പറഞ്ഞു.

Also Read : http://എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

പരിപാടി കഴിഞ്ഞതോടെ വടകരയിലെ മുസ്ലീം ലീഗ് വാട്ട്സ്അപ്പ് ഗ്രൂപ്പിൽ പ്രതിഷേധവുമായി ചിലർ രംഗത്ത് വന്നു. മുസ്ലിം ലീഗും എസ്ഡിപിഐ യും തമ്മിൽ അന്തർധാര സജീവമാണ്. ഇത്തരം പരിപാടികളിൽ നേതാക്കൾ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കണം. ഇതിന് ഒരിക്കലും യോജിക്കാൻ കഴിയില്ല. തുടങ്ങിയ ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ലീഗ് അണികൾ ഉയർത്തുന്നത്. ലീഗ് – എസ്ഡിപിഐ ബന്ധം സജീവ ചർച്ചയാകുന്നതിനിടെയാണ് ലീഗ് നേതാവിൻ്റെ വടകരയിലെ വേദി പങ്കിടൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News