മുസ്ലിംലീഗ് നേതാവ് ഇസ്ഹാക്ക് കുരിക്കളുടെ മകന്‍ നവകേരള സദസില്‍

മുസ്ലിംലീഗ് നേതാവ് ഇസ്ഹാക്ക് കുരിക്കളുടെ മകന്‍ മുഹ്‌സിന്‍ കുരിക്കള്‍ നവകേരള സദസ്സില്‍. മലപ്പുറത്തെ പ്രഭാതയോഗത്തിലാണ് സംഗീത സംവിധായകനായ മുഹ്‌സിന്‍ കുരിക്കള്‍ എത്തിയത്. വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത യോഗം മലപ്പുറത്തിന്റെ മുന്നേറ്റത്തിനുള്ള നിരവധി ആയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ചയാക്കി.

മുസ്ലിം ലീഗ് നേതാവ് ഇസഹാക്ക് കുരുക്കളുടെ മകന്‍ മുഹ്‌സിന്‍ കുരുക്കള്‍ വേദിയിലെത്തിയത് മുസ്ലിംലീഗിനെ അമ്പരപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തിലാണ് മൊയ്തീന്‍ കുരുക്കള്‍ എത്തിയത്. കെഎംസിസി പ്രവര്‍ത്തകന്‍ അഷ്‌റഫും വേദിയിലെത്തി. മലപ്പുറത്തിന്റെ സമഗ്ര വികസനത്തിനുള്ള നിരവധി ആശയങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്.

Also Read: വിമാനത്തിനുള്ളിൽ ഭർത്താവും ഭാര്യയും തമ്മിൽ പൊരിഞ്ഞ തല്ല്; അടിയന്തരമായി നിലത്തിറക്കി

ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. സര്‍ക്കാര്‍ തലത്തില്‍ പ്രമോഷന്‍ കൗണ്‍സില്‍ വേണമെന്ന ആവശ്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വികസനം, അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം, പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇവയെല്ലാം നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ഇന്റര്‍വെല്‍ സ്റ്റാര്‍ടപ് യുവ സംരംഭകന്‍ അസ്ലഹ് തടത്തിലെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരള മുസ്ലിം ജമാഅത്ത് നേതാവ് ഖലീല്‍ തങ്ങള്‍, ഡോക്ടര്‍ ഫസല്‍ ഗഫൂര്‍, സി മുഹമ്മദ് ഫൈസി, തുടങ്ങിയവരും കര്‍ഷകരുടെ പ്രതിനിധികള്‍ സംരംഭകര്‍ ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ധര്‍, ആരോഗ്യ മേഖലയിലെ പ്രഗല്‍ഭര്‍, കായിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News